ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍. കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്‌കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാലാണ് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും നാളെ ( ജൂണ്‍ 21) അവധി പ്രഖ്യാപിച്ചത്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
ഇന്ന് കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങള്‍ കളക്ടര്‍ സന്ദര്‍ശിച്ചിരുന്നു. വടക്കേ വാവക്കാട്, പരുത്തിവളവ്, ആറുപങ്ക് പാടശേഖരങ്ങള്‍, എസ്എന്‍ഡിപി എച്ച്എസ്എസ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളാണ് സന്ദര്‍ശിച്ചത്. ജനങ്ങളുടെ ആശങ്കകളും ബുദ്ധിമുട്ടുകളും നേരിട്ട് മനസിലാക്കി സ്ഥിതിഗതികള്‍ വിലയിരുത്തി. ഈ സാഹചര്യത്തില്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
The post കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി appeared first on Express Kerala.