മനാമ: ബഹ്‌റൈനിൽ കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ പി സി ഡബ്ല്യൂ എഫ് ബഹ്‌റൈൻ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് മാറഞ്ചേരിയുടെ വേർപാടിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഗയ്യ ബി എം സി ഹാളിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
നീണ്ട ഇരുപത്തഞ്ച് വർഷമായി ബഹ്‌റൈനിൽ ഓൺലൈൻ കൺസ്ട്രക്ഷൻസ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. നാട്ടിലും ബഹ്‌റൈനിലും ജീവകാരുണ്യ പൊതു പ്രവർത്തന രംഗത്ത് സജീവമായ മുഹമ്മദ് മാറഞ്ചേരി ജനഹൃദയങ്ങളിൽ ജീവിച്ചിരുന്നു എന്ന് അടയാളപ്പെടുത്തിയാണ് യാത്രയായത് എന്നും,
പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങായും തണലായും കരുണ വറ്റാത്ത കരങ്ങളുമായ് മുഹമ്മദ് മാറഞ്ചേരി കൂടെയുണ്ടാകുന്നതും, മായാത്ത പുഞ്ചിരിയുമായി സ്വാന്തനമേകുന്നതും ഇനി ഓർമ്മകൾ മാത്രമാകുമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച പി സി ഡബ്ല്യൂ എഫ് ഉപദേശക സമിതി അംഗം ഹസൻ വിഎം മുഹമ്മദ് പറഞ്ഞു.ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ പൊതു പ്രവർത്തകരും സന്നദ്ധ സംഘടനാ ഭാരവാഹികളും പങ്കെടുത്തു.
ഫ്രാൻസിസ് കൈതാരത്ത് (ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റി മാനേജിങ് ഡയറക്ടർ),
ചെമ്പൻ ജലാൽ(മലപ്പുറം ജില്ലാ അസോസിയേഷൻ), സെലാം മമ്പാട്ട്മൂല( എംസിഎംഎ), സെയ്ത് ഹനീഫ(ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്), ഇക്ബാൽ താനൂർ(കെഎംസിസി), ഉമ്മർഷാ(കെഎംസിസി മയ്യിത്ത് പരിപാലന വിംഗ്), റംഷാദ് അയിലക്കാട്(ഒഐസിസി), ഷംഷാദ്(ഐവൈസിസി), അൻവർ നിലമ്പൂർ, വിനീഷ്(ഇടപ്പാളിയം), ബഷീർ തറയിൽ(വെളിച്ചം വെളിയങ്കോട്), മൻഷീർ(ബിഎംഡിഎഫ്),
ലത്തീഫ് കോളിക്കൽ(മുഹറഖ് മലയാളി സമാജം), പ്രവീൺ മേല്പത്തൂർ (മലപ്പുറം ജില്ലാ അസോസിയേഷൻ), ഷമീർ പൊന്നാനി(പവിഴദ്വീപ്), എന്നിവരെ കൂടാതെ പി സി ഡബ്ല്യൂ എഫ് ഭാരവാഹികളായ, പി ടി അബ്ദുറഹ്മാൻ, ഫസൽ പി കടവ്, സദാനന്ദൻ കണ്ണത്ത്, ജഷീർ മാറൊലി, റംഷാദ് റഹ്‌മാൻ, വനിതാ വിംഗ് പ്രതിനിധികളായ ലൈലാ റഹ്മാൻ, സിതാരാ നബീൽ എന്നിവരും അനുശോചനം രേഖപ്പെടുത്തി.മുഹമ്മദ് മാറഞ്ചേരിയുമായി ആത്മ ബന്ധമുള്ള എല്ലാവരും പങ്കെടുത്ത് അവരുടെ ഓർമ്മകളും അനുഭവങ്ങളും പങ്കുവെച്ചു.
പി സി ഡബ്ല്യൂ എഫ് ബഹ്‌റൈൻ മുഖ്യ ഉപദേശകൻ ബാലൻ കണ്ടനകം നേതൃത്വം നൽകിയ യോഗത്തിൽ ശറഫുദ്ധീൻ വിഎം സ്വാഗതവും, മധു കാലടിത്തറ നന്ദിയും പറഞ്ഞു.ശേഷം നടന്ന പ്രാർത്ഥനാ ചടങ്ങിന് മുസ്തഫ കൊലക്കാട്, ഷഫീക് പാലപ്പെട്ടി, ബാബു എം കെ, നബീൽ, സൈതലവി, ഫിറോസ് വെളിയങ്കോട്, ഷാഫി തൂവക്കര, വിജീഷ്, മനോജ്, സഹദ്, നൗഫൽ, അൻവർ, ജെസ്നി സെയ്ത്, സമീറ സിദ്ധിഖ്, സൈനുദ്ധീൻ എന്നിവർ നേതൃത്വം നൽകി.