ഡല്‍ഹി: ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി വിമാനം ഡല്‍ഹിയിലെത്തി. 290 ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി ഇറാനിലെ മഷ്ഹദില്‍ നിന്നുള്ള ആദ്യ വിമാനമാണ് വെള്ളിയാഴിച്ച രാത്രി പതിനൊന്നരയോടെ ഡല്‍ഹിയിലെത്തിയത്. ഇവരിലേറെയും ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്. മടങ്ങിയെത്തിയവരില്‍ കേരളത്തില്‍ നിന്നുള്ളവരില്ല. മറ്റു 2 വിമാനങ്ങള്‍ വൈകാതെ ഡല്‍ഹിയിലെത്തും. ആയിരത്തോളം ഇന്ത്യക്കാരെ 3 പ്രത്യേക വിമാനങ്ങളിലാണ് തിരിച്ചെത്തിക്കുന്നത്. തുര്‍ക്ക്‌മെനിസ്ഥാനിലെ അഷ്ഗബാദില്‍നിന്നുള്ള വിമാനവും ഡല്‍ഹിയിലേക്കു പുറപ്പെട്ടു.
ഇറാന്‍ സംഘര്‍ഷം കലുഷിതമാകുന്നതിനിടെ അടച്ച വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്കു വേണ്ടി ഇറാന്‍ താല്‍ക്കാലികമായി തുറന്നുകൊടുത്തതോടെയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നാട്ടിലേക്കുള്ള മടക്കം സാധ്യമായത്. ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ നിന്ന് 110 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയിരുന്നു. അര്‍മീനിയ വഴിയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ രാജ്യത്ത് തിരികെ എത്തിയത്. ഡല്‍ഹിയില്‍ എത്തിയവരില്‍ ഭൂരിഭാഗം പേരും ഇറാനിലെ ഉര്‍മിയ സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ്.
The post ഓപ്പറേഷന്‍ സിന്ധു; ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി ആദ്യവിമാനം ഡല്‍ഹിയിലെത്തി appeared first on Express Kerala.