ജനീവ: ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭയില്‍ ഇറാന്‍. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് ആണവ പദ്ധതി നടക്കുന്നതെന്നും ഇറാന്‍ ഐക്യരാഷ്ട്ര സഭയെ അറിയിച്ചു. ആണവ പദ്ധതി സമാധാനപരമായിട്ടാണെന്നും ഇറാന്‍ വ്യക്തമാക്കി. മിഡില്‍ ഈസ്റ്റില്‍ ആണവായുധം ഉണ്ടാക്കാതിരിക്കാന്‍ ഇറാന്‍ ദീര്‍ഘനാളായി വാദിക്കുന്നുണ്ട്.
Also Read: ഇനി ഇത്തരം നടപടി ആവര്‍ത്തിക്കരുത്; ഇസ്രയേലിന് കടുത്ത മുന്നറിയിപ്പുമായി ആണവോര്‍ജ ഏജന്‍സി
മിഡില്‍ ഈസ്റ്റ് മേഖലയില്‍ ആണവായുധമുള്ള ഒരേയൊരു രാജ്യം ഇസ്രയേല്‍ ആണെന്നും ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. ഇറാനുമായി യൂറോപ്യന്‍ വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച ജനീവയില്‍ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ഇറാന്‍ ഐക്യരാഷ്ട്ര സഭയോട് വ്യക്തമാക്കിയത്.
The post ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് യുഎന്നില്‍ ഇറാന്‍ appeared first on Express Kerala.