ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ റിഷഭ് പന്തിന് രണ്ടാം സെഞ്ച്വറി. 130-ാം പന്തിലാണ് താരം സെഞ്ച്വറി നേടിയത്. 13 ഫോറും രണ്ട് സിക്സറുമടിച്ച പന്ത്, ഷുഐബ് ബാഷിറിന്റെ പന്തില്‍ സിംഗിളെടുത്താണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ആദ്യ ഇന്നിങ്സിലും സെഞ്ച്വറി നേടിയ പന്തിന്റെ കരിയറിലെ എട്ടാം ടെസ്റ്റ് സെഞ്ച്വറിയാണ് ഇത്.
Also Read: ‘വിരാട് കോഹ്‍ലി വ്യത്യസ്തനായ ഒരു താരമാണ്, പകരക്കാരൻ വരാൻ സമയമെടുക്കും’: സൗരവ് ഗാംഗുലി
സിംബാബ്വെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആന്‍ഡി ഫ്ളവറിന് ശേഷം ഒരു ടെസ്റ്റ് മത്സരത്തിലെ രണ്ട് ഇന്നിങ്സിലും സെഞ്ച്വറി തികയ്ക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് ഋഷഭ് പന്ത്. സാക്ഷാല്‍ എംഎസ് ധോണിക്കോ ആദം ഗില്‍ക്രിസ്റ്റിനോ ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. നാലാം വിക്കറ്റില്‍ കെ എല്‍ രാഹുലും പന്തും 160 റണ്‍സിന് മുകളില്‍ കൂട്ടുകെട്ട് സൃഷ്ടിച്ചിട്ടുണ്ട്.
അതേസമയം കെ.എല്‍ രാഹുലും ഇന്ത്യക്കായി സെഞ്ച്വറി തികച്ചു. ഓപണറായി ഇറങ്ങിയ രാഹുല്‍ 202 പന്തിലാണ് സെഞ്ച്വറിയടിച്ചത്. 14 ബൗണ്ടറികളാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് ഇതുവരെ പിറന്നത്. മത്സരം നാലാം ദിനം പുരോഗമിക്കുമ്പോള്‍ ഇന്ത്യയുടെ ലീഡ് 260 റണ്‍സ് കടന്നിട്ടുണ്ട്.
The post റിഷഭ് പന്തിന് രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറി! appeared first on Express Kerala.