
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷവും പി വി അന്‍വറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നൽകാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഒഴിഞ്ഞുമാറുകയാണ്. അന്‍വറിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ‘നോ കമന്റ്‌സ്’എന്നാണ് വി ഡി സതീശന്‍ മറുപടി നൽകിയത്. കോണ്‍ഗ്രസ് എംപി ശശി തരൂരുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കിയില്ല. ശശി തരൂര്‍ തന്നേക്കാള്‍ മുതിര്‍ന്നയാളാണെന്നും പാര്‍ട്ടി നേതൃത്വമാണ് അദ്ദേഹത്തിന്റെ വിഷയത്തില്‍ മറുപടി പറയേണ്ടതെന്നും വി ഡി സതീശന്‍ പറഞ്ഞു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ യുഡിഎഫിന് ലഭിച്ചത് വര്‍ഗീയവാദികളുടെ വോട്ടാണെന്ന സിപിഐഎം പ്രചരണത്തിനെതിരെയും സതീശന്‍ പ്രതികരിച്ചു. പ്രിയങ്കയെ ജയിപ്പിച്ചത് വര്‍ഗീയവാദികളും തീവ്രവാദികളുമാണെന്ന് വിജയരാഘവന്‍ പറഞ്ഞിരുന്നു. ഷൗക്കത്തിനെ ജയിപ്പിച്ചതും വര്‍ഗീയവാദികളും തീവ്രവാദികളുമാണെന്ന് പറയുന്നു. അങ്ങനെയെങ്കില്‍ കേരളം അപകടകരമായ സ്ഥലമാണല്ലോ, പതിനായിരക്കണക്കിന് വര്‍ഗീയവാദികളും തീവ്രവാദികളുമുള്ള സ്ഥലമായി കേരളം മാറുമല്ലോ. ഈ നാട്ടിലെ ജനങ്ങളെ കുറിച്ചാണ് പറയുന്നതെന്ന ബോധ്യം വേണം’, വി ഡി സതീശൻ പറഞ്ഞു.
Also Read: ജമാഅത്തെ ഇസ്ലാമി അടക്കം എല്ലാ സംഘടനകളുടെയും സഹായം ലഭിച്ചു; ആര്യാടൻ ഷൗക്കത്ത്
അതേസമയം നിലമ്പൂരിലെ ജനങ്ങളെ അപമാനിക്കരുതെന്നും വി ഡി സതീശന്‍ പറഞ്ഞു. എസ്ഡിപിഐയുടെ കണക്ക് തനിക്ക് അറിയില്ലെന്നും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറഞ്ഞവരാണ് തങ്ങളെന്നും സതീശന്‍ പറഞ്ഞു. പിന്നെന്തിനാണ് എസ്ഡിപിഐ ഇപ്പോള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ ഇന്ന് രാജിവെക്കണമെന്ന് താന്‍ പറയില്ലെന്നും സതീശന്‍ പറഞ്ഞു.
The post അന്‍വറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നൽകാതെ പ്രതിപക്ഷ നേതാവ് appeared first on Express Kerala.









