
ഹോളിവുഡ് താരം ബ്രാഡ് പിറ്റിന്റെ വരാനിരിക്കുന്ന സ്‌പോർട്‌സ്-ഡ്രാമയായ ‘F1’ ന്റെ പ്രീമിയറിൽ പങ്കെടുത്ത് നടൻ ടോം ക്രൂസ്. ബ്രാഡ് പിറ്റ്, സംവിധായകൻ ജോസഫ് കോസിൻസ്കി, നിർമ്മാതാവ് ജെറി ബ്രൂക്ക്ഹൈമർ എന്നിവർക്കൊപ്പം ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും ക്രൂസ് പങ്കുവെച്ചു. ക്രൂസിനെ ആലിംഗനത്തിലൂടെയും ഹസ്തദാനം നൽകിയും പിറ്റ് സിനിവേൾഡ് ലെസ്റ്റർ സ്‌ക്വയർ തിയേറ്ററിന് പുറത്ത് നിന്ന് സ്വാഗതം ചെയുന്ന ചിത്രങ്ങൾ ഇതിനോടകം വൈറലായി മാറിയിരുന്നു.
2001-ൽ ‘അമേരിക്ക: എ ട്രിബ്യൂട്ട് ടു ഹീറോസ്’ എന്ന സംഗീത പരിപാടിയിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം രണ്ട് അഭിനേതാക്കളും ഒരുമിച്ച് കാണുന്നത് ഇതാദ്യമാണ്. “എന്റെ സുഹൃത്തുക്കളോടൊപ്പം സിനിമയിലെ മികച്ച രാത്രി! നിങ്ങൾ അത് തകർത്തു!” എന്ന അടിക്കുറിപ്പോടെയാണ് ക്രൂസ് ഈ ചിത്രങ്ങൾ പങ്കുവെച്ചത്. അതേസമയം ‘F1’ ൽ ഒരു ഡ്രൈവറുടെ വേഷത്തിലാണ് പിറ്റ് എത്തുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ജാവിയർ ബാർഡെം, ഡാംസൺ ഇഡ്രിസ്, കെറി കോണ്ടൻ, ടോബിയാസ് മെൻസീസ്, കിം ബോഡ്നിയ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജൂൺ 25 നാണ് ‘F1’ തിയേറ്ററുകളിൽ എത്തുക.
The post ബ്രാഡ് പിറ്റിന്റെ ‘F1’ പ്രീമിയറിൽ പങ്കെടുത്ത് ടോം ക്രൂസ്; വൈറലായി ചിത്രങ്ങൾ appeared first on Express Kerala.









