കൊച്ചി: ഡിജെ പാർട്ടിക്കിടെ കതൃക്കടവിലെ ബാറിൽ യുവാവിനെ യുവതി ബിയർ ബോട്ടിൽ പൊട്ടിച്ചു കുത്തി പരുക്കേൽപിച്ചു. ഹോട്ടലിൽ ഡിജെ പാർട്ടിക്കിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്നാണു സംഭവം.ഒരു വർഷം മുൻപു വെടിവയ്പു നടന്ന കതൃക്കടവ് തമ്മനം റോഡിലെ ഇടശേരി മാൻഷൻ ഹോട്ടലിന്റെ മില്ലേനിയൽ ബാറിലാണ് സംഭവം. ശനിയാഴ്ച രാത്രി പത്തരയോടെ ബാറിന്റെ കൗണ്ടറിലുണ്ടായ വാക്ക് തർക്കം പിന്നീടി സംഘർഷത്തിലേക്കു നീങ്ങുകയായിരുന്നു. പാർട്ടിക്കിടെ യുവാവുമായി തർക്കിച്ച യുവതി ബിയർ കുപ്പി പൊട്ടിച്ച് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത്. സംഭവത്തിൽ ഉദയംപേരൂർ സ്വദേശിനിയായ […]








