വളപട്ടണം: ആൺ സുഹൃത്തിനൊപ്പം ആത്മഹത്യ ചെയ്യാൻ പുഴയിൽ ചാടിയ ഭർതൃമതിയായ യുവതി നീന്തി രക്ഷപ്പെട്ടു. ഒഴുക്കിൽപ്പെട്ട ആൺ സുഹൃത്തിനായി തിരച്ചിൽ തുടരുന്നു. ഇന്ന് രാവിലെയാണ് കാസർഗോഡ് ബേക്കൽ പെരിയാട്ടടുക്കം സ്വദേശിനിയായ 35കാരി ആനി മോളെ വളപട്ടണം പുഴയുടെ തീരത്ത് വച്ച് നാട്ടുകാർ കണ്ടത്. തുടർന്ന് നാട്ടുകാർ വളപട്ടണം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതി ഭർത്താവിനെ ഉപേക്ഷിച്ച് ആൺ സുഹൃത്തിനൊപ്പം നാട് വിടുകയായിരുന്നു. കാസർഗോഡ് ബേക്കൽ പോലീസിൽ യുവതിയെ കാണാനില്ലെന്ന് ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് […]