ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിനിടെ ഇന്ത്യൻ സൈന്യം പ്രയോഗിച്ച ബ്രഹ്മോസ് മിസൈലിൽ ആണവായുധം ഉണ്ടോയെന്ന് തീരുമാനിക്കാൻ 30 മുതൽ 45 സെക്കൻഡ് വരെ സമയം മാത്രമാണ് ലഭിച്ചതെന്ന് പാകിസ്ഥാനിലെ മുതിർന്ന രാഷ്ട്രീയ നേതാവിൻറെ വെളിപ്പെടുത്തൽ. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിൻറെ അടുത്ത അനുയായിയുമായ റാണ സനാവുള്ളയാണ് വെളിപ്പെടുത്തൽ നടത്തിയത്. ഇന്ത്യ-പാക് സംഘർഷത്തിനിടെ ആണവ യുദ്ധത്തിൻറെ അപകട സാധ്യത ഏറെയായിരുന്നുവെന്നും റാണ സനാവുള്ള അവകാശപ്പെട്ടു “റാവൽപിണ്ടിയിലെ പാകിസ്ഥാൻ വ്യോമസേനയുടെ പ്രധാന വ്യോമ താവളമായ നൂർ ഖാനിലേക്ക് ഇന്ത്യ അയച്ച […]