തമിഴ് സൂപ്പര്‍താരം വിജയ് സേതുപതിയുടെ മകന്‍ സൂര്യ സേതുപതി നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ്’ഫീനിക്‌സ്’. ചിത്രം ഇന്ന് തിയറ്ററുകളില്‍ എത്തും. ഇതിന് മുന്നോടിയായി പടം കണ്ടിരിക്കുകയാണ് ദളപതി വിജയ്. ഫീനിക്‌സ് കണ്ട വിജയ്, സംവിധായകന്‍ അനല്‍ അരശിനെയും സൂര്യ സേതുപതിയേയും നേരിട്ട് കണ്ട് ചിത്രത്തിന് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു.
Also Read: തെന്നിന്ത്യയിലേക്ക് ചുവടുവച്ച് ആമിര്‍ ഖാന്‍; കൂലിയുടെ ക്യാരക്ടര്‍ ലുക്ക് എത്തി
ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ചിത്രമാണ് ഫീനിക്‌സ്. വിജയുടെ കടുത്ത ആരാധകനായ സൂര്യ സേതുപതിക്ക് ഈ കണ്ടുമുട്ടലും അഭിനന്ദനവും ജീവിതത്തിലെ മഹാഭാഗ്യങ്ങളില്‍ ഒന്നാണ്. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ അനല്‍ അരശ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. വരലക്ഷ്മി, സമ്പത്ത്, ദേവദര്‍ശിനി, മുത്തുകുമാര്‍, ദിലീപന്‍, അജയ് ഘോഷ്, ഹരീഷ് ഉത്തമന്‍, മൂണര്‍ രമേശ്, അഭിനക്ഷത്ര, വര്‍ഷ, നവീന്‍, ഋഷി, നന്ദ ശരവണന്‍, മുരുകദാസ്, വിഘ്നേഷ്, ശ്രീജിത്ത് രവി,ആടുകളം നരേന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഉന്നത തല സാങ്കേതിക വിദഗ്ദ്ധരാണ് ഫിനിക്‌സിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഛായാഗ്രഹണം : വേല്‍രാജ്, എഡിറ്റിങ് : പ്രവീണ്‍.കെ.എല്‍, ആക്ഷന്‍: അനല്‍ അരശ്, ആര്‍ട്ട് : മദന്‍, കൊറിയോഗ്രാഫര്‍ : ബാബ ഭാസ്‌കര്‍, മേക്കപ്പ് : രംഗസ്വാമി, മേക്കപ്പ് : ബാഷ, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
The post ദളപതി വിജയിയെ കണ്ട് വിജയ് സേതുപതിയുടെ മകന്‍; ഒപ്പം സിനിമയ്ക്ക് അഭിനന്ദവും appeared first on Express Kerala.