കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ തിരച്ചിൽ വൈകിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മെഡിക്കൽ കോളേജ് സൂപ്രണ്ട് ജയകുമാർ. അപകട ശേഷം കെട്ടിടാവശിഷ്ടങ്ങളുടെ അടിയിൽ ആരുമില്ലെന്ന് മന്ത്രിമാർക്ക് വിവരം നൽകിയത് താനാണെന്നും സംഭവസ്ഥലത്ത് എത്തിയപ്പോൾ കിട്ടിയ പ്രാഥമിക വിവരം മാത്രമാണ് മന്ത്രിമാർക്ക് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി സൂപ്രണ്ട് ജയകുമാറിന്റെ വാക്കുകൾ ഇങ്ങനെ- ‘തിരച്ചിൽ വൈകിയതിന്റെ പൂർണമായ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു. മന്ത്രിമാർ ഉൾപ്പെടെയുള്ള സംഘം അവിടെ എത്തിയപ്പോൾ വിവരങ്ങൾ കൈമാറിയത് ഞാനാണ്. പ്രാഥമികമായി അവിടെ […]