ദുബായ്: 2024 ജൂണിൽ പാലക്കാട് നിന്ന് ദുബായിലേക്ക് വിമാനം കയറുമ്പോൾ ഷിബിലിയ്ക്ക് കൂട്ട് ഒരുപിടി സങ്കടങ്ങൾ മാത്രമായിരുന്നു. ആദ്യവിവാഹത്തിൽ നിന്നുളള ദുരനുഭവങ്ങൾ, എട്ട് വയസ്സുകാരൻ മകൻ, കാൻസർ രോഗബാധിതയായ ഉമ്മ, മുന്നോട്ടുപോകാൻ ദൂരമേറയുണ്ടായിരുന്നു. സന്ദർശക വീസയിലായിരുന്നു യുഎഇ യാത്ര. മേക്കപ്പ് ആർട്ടിസ്റ്റാണ്, യുഎഇയിലുളള ജോലി അവസരങ്ങൾ അറിയണം, പറ്റുമെങ്കിൽ ഒരു ജോലി സംഘടിപ്പിക്കണം അതുമാത്രമായിരുന്നു മനസ്സിലുണ്ടായിരുന്ന ആഗ്രഹം. അതിനിടയിൽ രാജ്യങ്ങളുടെ അതിർത്തികൾ ഭേദിച്ചൊരു പ്രണയമുണ്ടാകുമെന്നോ വിവാഹിതയാകുമെന്നോ സ്വപ്നത്തിൽ പോലും ഷിബിലി കരുതിയിരുന്നില്ല.എന്നാൽ എതിർപ്പുകളും വെല്ലുവിളികളും സ്നേഹത്തിൻറെ കരുത്തിൽ […]