മടപ്പള്ളി സ്കൂൾ അലുംമ്നി ഫോറം (മാഫ്) ബഹ്റൈൻ ചാപ്റ്റർ അൽ ഹിലാൽ മെഡിക്കൽ സെന്റർ & ഹോസ്പിറ്റലുമായി (മനാമ) സഹകരിച്ച് ഫ്രീ സ്പെഷലിസ്റ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ നൂറ്റി എഴുപതിൽ പരം പേർ പങ്കെടുത്തു.
കൺവീനർ സജിത്ത് വെള്ളികുളങ്ങര അദ്ധ്യക്ഷത വഹിച്ച ഹൃസ്വമായ ഉദ്ഘാടന ചടങ്ങിൽ സെക്രട്ടറി വിനീഷ് വിജയൻ സ്വാഗതം പറഞ്ഞു. പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ പ്രസിഡണ്ട് സുധീർ തിരുനിലത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സെക്രട്ടറി
അരുൺ പ്രകാശ്, വടകര സഹൃദയവേദി സെക്രട്ടറി എം. സി. പവിത്രൻ, ഒരുമ വൈസ് പ്രസിഡണ്ട് പുഷ്പരാജ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. അൽഹിലാൽ മെഡിക്കൽ സെന്റർ മാർക്കറ്റിങ്ങ് എക്സിക്യൂട്ടീവ് കിഷോർ, മാഫ് ബഹ്റൈൻ ട്രഷറർ രുപേഷ് ഊരാളുങ്കൽ എന്നിവർ നന്ദി അറിയിച്ച് സംസാരിച്ചു.