ലാഹോർ: തിരക്കേറിയ നിരത്തിൽ യുവതിയേയും രണ്ട് മക്കളേയും ആക്രമിക്കാൻ ശ്രമിച്ച് സിംഹം. പാകിസ്ഥാനിലെ ലാഹോറിൽ വെള്ളിയാഴ്ചയാണ് സംഭവം. സ്വകാര്യ വ്യക്തി വളർത്തിക്കൊണ്ടിരുന്ന സിംഹമാണ് മതിൽ ചാടി നിരവധി ആളുകളുള്ള തെരുവിലേക്ക് എത്തിയത്. ആറടിയിലേറെ ഉയരമുള്ള മതിലിന് മുകളിലൂടെയാണ് സിംഹം തെരുവിലേക്ക് എത്തിയത്. ഭയന്ന് ഓടിയ സ്ത്രീയേയും അഞ്ചും ഏഴും വയസുള്ള കുട്ടികളേയുമാണ് സിംഹം ആക്രമിച്ചത്. ഇവർക്ക് സിംഹത്തിന്റെ ആക്രമണത്തിൽ സാരമായ പരിക്കുകളേറ്റിട്ടുണ്ട്. തെരുവിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് സംഭവം പുറത്തറിഞ്ഞത്. സിംഹത്തിന്റെ ഉടമ വളർത്തുമൃഗം ആളുകളെ […]