കൊച്ചി: മൂവാറ്റുപുഴ കേന്ദ്രീകരിച്ച് രാജ്യത്തെ മെട്രോ നഗരങ്ങളിൽ വൻ ലഹരിമരുന്ന് ശൃംഖല നിർമിച്ച എഡിസൻ ബാബുവും കൂട്ടരും സമ്പാദിച്ച പണത്തിന്റെ വേരുകൽ തേടി നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അടക്കമുള്ള ഏജൻസികൾ. എഡിസൺ 0 വർഷത്തോളമായി ഡാർക്ക്നെറ്റിൽ സജീവമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതോടെ എഡിസനിൽനിന്നു ലഹരിമരുന്ന് വാങ്ങിയ വിവിധ സംസ്ഥാനങ്ങളിലുള്ളവരുടെ സ്ഥലങ്ങളിൽ എൻസിബി പരിശോധന നടത്തുന്നുണ്ട്. മൂവാറ്റുപുഴ സബ് ജയിലിൽ കഴിയുന്ന എഡിസനെയും കൂട്ടാളി അരുൺ തോമസിനെയും തിങ്കളാഴ്ച കസ്റ്റഡിയിൽ ലഭിക്കുമെന്നും ഇവരെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ […]