ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ വെല്ലുവിളിച്ച് അമേരിക്കയിൽ സുപ്രധാന തീരുമാനവുമായി ഇലോൺ മസ്ക് രംഗത്ത്. ട്രംപുമായി ഇടയ്ക്കു വഴിപിരിഞ്ഞ മസ്ക് ‘അമേരിക്ക പാർട്ടി’ എന്ന പേരിൽ പുതിയ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. നിലവിലെ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് പാർട്ടി സംവിധാനം ജനങ്ങളെ വഞ്ചിക്കുകയാണെന്ന് മസ്‌ക് തുറന്നടിച്ചു. ജനങ്ങൾക്ക് സ്വാതന്ത്രം തിരിച്ചു നൽകാനാണ് പുതിയ പാർട്ടിയെന്നും മസ്‌ക് വ്യക്തമാക്കി. പാർട്ടി രൂപീകരിക്കാൻ എക്സ് പ്ലാറ്റ്ഫോമിൽ ജനങ്ങളുടെ പ്രതികരണം തേടിയതിന് ശേഷമാണ് പുതിയ തീരുമാനം. മസ്കിൻറെ എക്സ് പ്ലാറ്റ്ഫോമിലൂടെ […]