ബിര്‍മിങ്ങാം: ലോക പോലീസ് മീറ്റിന്റെ നീന്തല്‍കുളത്തില്‍ നിന്ന് പൊന്ന് വാരി മലയാളത്തന്റെ സ്വന്തം സജന്‍ പ്രകാശ്. ബിര്‍മിങ്ങാമില്‍ നടക്കുന്ന ലോക പോലീസ് മീറ്റില്‍ 50, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തിലടക്കം സ്വര്‍ണം നേടി.
ഏഴ് സ്വര്‍ണത്തില്‍ ആറെണ്ണവും വ്യക്തിഗത ഇനത്തിലായിരുന്നു. റിലേയില്‍ ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും സ്വന്തമാക്കി. സജന്‍ പ്രകാശ് മീറ്റില്‍ ആകെ നേടിയ മെഡലുകള്‍ പത്തെണ്ണമാണ്.
വ്യക്തിഗത ഇനത്തില്‍ 50, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തിന് പുറമെ നാല് ഇനങ്ങളില്‍ കൂടി സ്വര്‍ണം നേടി. 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 200 മീറ്റര്‍ ഐഎം, രണ്ട് മൈല്‍ ഓപ്പണ്‍ വാട്ടര്‍ എന്നിവയിലും സജന്‍ സ്വര്‍ണ നേട്ടം ആഘോഷിച്ചു.
4-50 മീറ്റര്‍ ഫ്രീസ്റ്റൈല്‍ പുരുഷ റിലേയിലൂടെയാണ് ഏഴാമത്തെ സ്വര്‍ണം. 4-50 മീറ്റര്‍ മിക്‌സഡ് ഫ്രീസ്റ്റൈല്‍ റിലേ മിക്‌സഡ്, 4-50 മീറ്റര്‍ പുരുഷ മെഡ്‌ലി റിലേ, 4-50 മീറ്റര്‍ മിക്‌സഡ് മെഡ്‌ലി റിലേ എന്നിവയിലാണ് സജന്‍ വെള്ളി സ്വന്തമാക്കിയത്.
കഴിഞ്ഞ 26ന് ആരംഭിച്ച ലോക പോലീസ് മീറ്റിലെ നീന്തല്‍ മത്സരങ്ങളെല്ലാം അവസാനിച്ചു. ഇന്നത്തോടെ മീറ്റിനും സമാപനമാകും.