പത്തനംതിട്ട: തന്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയെന്ന് മന്ത്രി സജി ചെറിയാൻ. മെഡിക്കൽ കോളജിൽ പോകുന്ന മന്ത്രിമാരുണ്ടെന്നും ജീവൻ രക്ഷിക്കാനും ചികിത്സ ലഭിക്കാനും ഏത് ആശുപത്രിയിലും പോകാമെന്നും സജി ചെറിയാൻ പറഞ്ഞു. സ്വകാര്യ ആശുപത്രികളിലാണ് സർക്കാർ ആശുപത്രികളേക്കാൾ മികച്ച ടെക്നോളജി ഉള്ളതെന്നും സജി ചെറിയാൻ പറഞ്ഞു. ‘‘മെഡിക്കൽ കോളജിൽ പോകുന്ന എത്രയോ മന്ത്രിമാരുണ്ട്. ഞാൻ പോയത് മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. കുഴപ്പമൊന്നും സംഭവിച്ചില്ല. ചിലർ സ്വകാര്യ ആശുപത്രിയിലും പോകാറുണ്ട്. 2019 എനിക്ക് ഡെങ്കിപ്പനി വന്നപ്പോൾ ഞാൻ പോയത് […]