ക്വലാലംപുർ: ക്ഷേത്ര പൂജാരിക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി നടിയും ടെലിവിഷൻ അവതാരകയുമായ ഇന്ത്യൻ വംശജ ലിഷാല്ലിനി കണാരൻ രംഗത്ത്. മലേഷ്യയിലെ ഒരു ക്ഷേത്രത്തിലെ പൂജാരിക്കെതിരെയാണ് നടി രംഗത്തെത്തിയിരിക്കുന്നത്. അനുഗ്രഹം നൽകാനെന്ന വ്യാജേനയാണ് ഇന്ത്യക്കാരനായ പൂജാരി തന്നെ കടന്നുപിടിച്ചെന്നു ലിഷാല്ലിനി കണാരൻ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തി. ഒരുമാസം മുൻപാണ് സംഭവം നടന്നതെന്ന് നടി പോസ്റ്റിൽ പറയുന്നു. 2021 ലെ മിസ് ഗ്രാൻഡ് മലേഷ്യ പട്ടം നേടിയ താരം കൂടിയാണ് ലിഷാല്ലിനി. ഇന്ത്യയിൽ നിന്ന് കൊണ്ടുവന്ന ‘ദിവ്യജലം’ എന്ന വ്യാജേന ഏതോ […]