ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനാകുന്ന ചിത്രമാണ് ‘കൂലി’.പൂജ ഹെഗ്‌ഡെ പ്രത്യക്ഷപ്പെടുന്ന കൂലി സിനിമയുടെ രണ്ടാമത്തെ ഗാനം നാളെ പുറത്തുവിടും എന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. മോണിക്ക് എന്ന ഗാനത്തിന്റ പ്രൊമൊ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
കൂലിയുടെ പോസ്റ്റര്‍ പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് ലോകേഷ് കനകരാജ് ഇപ്പോഴെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 14നാണ് രജനികാന്ത് നായകനായ ചിത്രം പ്രദര്‍ശനത്തിന് എത്തുക. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായാണ് സിനിമയെത്തുന്നത്. ചിത്രം ഐമാക്സ് സ്‌ക്രീനുകളിലും പ്രദര്‍ശനത്തിനെത്തും.
Also Read: ചോദ്യങ്ങൾക്ക് വിരാമം… ആക്ഷൻ സിനിമയുമായി കാർത്തി
രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം. നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിന്‍ ഷാഹിര്‍, ശ്രുതി ഹാസന്‍, റീബ മോണിക്ക ജോണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജ് ആണ്.
The post കൂലിയില്‍ പൂജ ഹെഗ്‌ഡെയും; പ്രൊമൊ വീഡിയോ നാളെ എത്തും appeared first on Express Kerala.