മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്റൈൻ ) ലേഡീസ് വിംഗിൻ്റെ ആഭിമുഖ്യത്തിൽ ഒരു കൈ എന്ന പേരിൽ ആരംഭിച്ച ചാരിറ്റി പ്രവർത്തനങ്ങൾ ശ്രദ്ധേയമായി. ഉപയോഗയോഗ്യമായ വസ്ത്രങ്ങൾ, ചെരുപ്പുകൾ, കളിപ്പാട്ടങ്ങൾ എന്നിവ ശേഖരിച്ച് അർഹരായവർക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിൻ്റെ ഭാഗമായി ഒന്നാം ഘട്ടത്തിൽ ശേഖരിച്ച സാധനങ്ങൾ ഉമ്മുൽ ഹസ്സം ചാരിറ്റി സൊസൈറ്റിക്ക് ലേഡീസ് വിംഗ് കൺവീനർ സജ്ന ഷനൂബിൻ്റെ നേതൃത്വത്തിൽ കൈമാറി. കൈമാറ്റ ചടങ്ങിൽ കെ.പി. എഫ് പ്രസിഡണ്ട് സുധീർ തിരുന്നിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, സുജീഷ് മാടായി (ജോയ്ൻ്റ് ട്രഷറർ), ഷാജി പുതുക്കുടി (വൈസ് പ്രസിഡണ്ട്), ഹരീഷ് പി.കെ (ഓഡിറ്റർ), അഞ്ജലി സുജീഷ് (ലേഡീസ് വിംഗ് ജോയ്ൻ്റ് കൺവീനർ),രമാ സന്തോഷ് (ജോയിൻ സെക്രട്ടറി), ഫൈസൽ പട്ടാണ്ടി (എക്സിക്യൂട്ടീവ് അംഗം)എന്നിവരും സന്നിഹിതരായിരുന്നു. കെ. പി എഫ് എക്സിക്യുട്ടിവ് അംഗങ്ങളുടെയും ലേഡീസ് വിംഗ് പ്രവർത്തകരുടെയും പിന്തുണയോടെ നടത്തിയ ഈ പുണ്യ പ്രവർത്തിയെ ഉമ്മുൽ ഹസ്സം ചാരിറ്റി സൊസൈറ്റി പ്രശംസിച്ചു.
ഒരു കൈ പ്രവർത്തനവുമായി സഹകരിക്കാൻ താല്പര്യമുള്ളവർക്കും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
39046663,32017026