മനാമ മുഹറം ഒഴിവ് ദിനത്തിൽ മനാമസൂക്ക് കെഎംസിസിയുടെ നേതൃത്വത്തിൽ പ്രവർത്തകർക്കായി ഐലൻഡ് ഡേ ( ദ്വീപിലേക്കൊരു യാത്ര) എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു.
മനാമ ഗോൾഡ് സിറ്റി പരിസരത്ത് നിന്നും ആരംഭിച്ച യാത്ര കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് ഇഖ്ബാൽ താനൂരിൽ നിന്ന് മനാമ സൂക്ക് പ്രസിഡന്റ് അബ്ദുൽ ഖാദർ പുതുപ്പണം പതാക ഏറ്റുവാങ്ങി തുടക്കം കുറിച്ചു
തുടർന്ന് വിജ്ഞാനവും, വിനോദവും, കായികവുമായ നിരവധി പ്രവർത്തനങ്ങൾക്ക് സൂഖ് കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി.അൽ ദാർ ബീച്ചിൽ വെച്ചു ചേർന്ന പരിപാടി കെഎംസിസി കോഴിക്കോട് ജില്ല സെക്രട്ടറി സിനാൻ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുൽ ഖാദർ പുതുപ്പണം അധ്യക്ഷത വഹിച്ചു സെക്രട്ടറി മുഹമ്മദ് എം സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി, അസീസ്. സി.എം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സലീം മനാമ, മുസ്തഫ സുറൂർ, ഫിറോസ് കെ. കെ., ജസീർ, റഫീഖ് ഇളയിടം, കരീം ഇബ്രാഹിമി,അലി മനാമ,ലത്തീഫ് വരിക്കോളി, എന്നിവർ ആശംസകളർപ്പിച്ചു. തുടർന്ന് നടന്ന കലാപരിപാടികളിൽ, പ്രവാസത്തിന്റെ പ്രയാസത്തിലും പ്രായ ഭേദമന്യേ എല്ലാവരും പങ്കെടുത്തു.
വർഷങ്ങളോളം ബഹ്റൈനിൽ ജോലി ചെയ്തിട്ടും ഇത്തരം അവസരങ്ങൾ കിട്ടാതിരുന്ന പ്രവർത്തകർ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ഈ യാത്രയുടെ പ്രാധാന്യം എല്ലാവരിലും ഉണ്ടാക്കിയ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ സംഘടിപ്പിച്ച തിനേക്കാൾ മനോഹരങ്ങളായ അനുഭവങ്ങൾ ആയിരുന്നു ഈ വർഷത്തെ ഐലൻഡ് യാത്രയെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പങ്കെടുത്ത മുഴുവൻ ആളുകളുടെയും നമ്പർ, നറുക്കെടുത്തു കൊണ്ട് സ്ഥാപനങ്ങളും, വ്യക്തികളും, നിരവധി സമ്മാനങ്ങൾ നൽകി,മ്യൂസിക് ചെയർ, സ്പൂൺ&ലമൻ, ബലൂൺ പൊട്ടിക്കൽ, ക്വിസ് മത്സരം, കമ്പ വലി,എന്നീ പരിപാടികൾക്ക് കെഎംസിസി മനാമസൂഖ് ഭാരവാഹികൾ നേതൃത്വം നൽകി. കലാപരിപാടികളിൽ വിജയിച്ച എല്ലാവർക്കും സമ്മാനങ്ങൾ നൽകുകയും ചെയ്തു
ട്രഷറർ താജുദ്ദീൻ പൂനത്ത് നന്ദി പറഞ്ഞു.