സൈജു കുറുപ്പ് നായകനായി എത്തിയ ചിത്രമാണ് ഭരതനാട്യം. കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തിൽ കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചിത്രം ഒടിടിയിൽ ഗംഭീര പ്രതികരണം നേടിയിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിടുമ്പോൾ സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ കൃഷ്ണദാസ് മുരളി.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് നവംബറിൽ ആരംഭിക്കുമെന്നാണ് കൃഷ്ണദാസ് മുരളി അറിയിച്ചിരിക്കുന്നത്. ദി ന്യു ഇന്ത്യൻ എക്സ്പ്രസിനോട് ആയിരുന്നു സംവിധായകന്റെ പ്രതികരണം. മോഹിനിയാട്ടം എന്നാണ് രണ്ടാം ഭാഗത്തിന് നൽകിയിരിക്കുന്ന പേര്.
Also Read: കരളേ കരളിൻ്റെ കരളേ…! ‘ഉദയനാണ് താരം’ റീ റിലീസ്; ആദ്യ ഗാനം എത്തി
“നവംബറിൽ ഷൂട്ടിംഗ് ആരംഭിക്കാനാണ് ഞങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നത്. അടുത്ത വർഷം റിലീസ് ചെയ്യാനാണ് തീരുമാനം. ഭരതനാട്യം നിർത്തിയ ഇടത്തുനിന്നും തന്നെയാണ് മോഹിനിയാട്ടത്തിൻ്റെ കഥ ആരംഭിക്കുന്നത്. പ്രധാന അഭിനേതാക്കളെല്ലാവരും ഉണ്ടാകും. ചില അഭിനേതാക്കളിൽ മാറ്റങ്ങളുണ്ടാകും. ടെക്നിക്കൽ ക്രൂവിലും ഞങ്ങൾ കുറച്ച് മാറ്റങ്ങൾ വരുത്തുന്നുണ്ട്. ഇത്തവണ സംഭവ ബഹുലമായൊരു സിനിമയാണ് പ്ലാൻ ചെയ്തിരിക്കുന്നത്. മികച്ചൊരു തിയറ്റർ അനുഭവം തന്നെയായിരിക്കും മോഹിനിയാട്ടം”, എന്നാണ് കൃഷ്ണദാസ് മുരളി പറഞ്ഞത്.
വിഷ്ണു ആർ പ്രദീപിനൊപ്പം കൃഷ്ണദാസ് മുരളിയും ചേർന്നാണ് ചിത്രത്തിന്റെ കഥ ഒരുക്കുന്നത്. 2024 ഓഗസ്റ്റ് 30ന് ആയിരുന്നു ഭരതനാട്യം തിയറ്റുകളിൽ എത്തിയത്. സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിറാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ദിവ്യ എം നായർ, പാൽതൂ ജാൻവർ ഫെയിം ശ്രുതി സുരേഷ് എന്നിവരായിരുന്നു ഭരതനാട്യത്തിലെ അഭിനേതാക്കൾ.
The post ഒടിടിയിൽ തകർപ്പൻ വിജയം; ഭരതനാട്യത്തിന്റെ രണ്ടാം ഭാഗം ‘മോഹിനിയാട്ടം’ ! appeared first on Express Kerala.