ലണ്ടന്‍: ബ്രിട്ടീഷ് സഖ്യം ജൂലിയന്‍ കാഷ്-ലോയിഡ് ഗ്ലാസ്പൂള്‍ വിംബിള്‍ഡണ്‍ പുരുഷ ഡബിള്‍സ് ജേതാക്കളായി. ഫൈനലില്‍ റിങ്കി ഹിജികാട്ടാ-ഡേവിഡ് പേല്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റിന് കീഴടക്കിയാണ് ബ്രിട്ടീഷ് താരങ്ങളുടെ വിജയം. സ്‌കോര്‍ 6-2, 7-6(7-3)
1936ന് ശേഷം ആദ്യമായാണ് വിംബിള്‍ഡണ്‍ ഡബിള്‍സ് പുരുഷ കിരീടത്തില്‍ ബ്രിട്ടീഷ് സഖ്യം ജേതാക്കളാകുന്നത്. ഇതിന് മുമ്പ് 1936ല്‍ പാറ്റ് ഹ്യൂഘസ്-റേമണ്ട് ടുക്കി സഖ്യമാണ് ഈ നേട്ടം കൈവരിച്ച ബ്രിട്ടന്‍ താരങ്ങള്‍. അന്ന് ചാള്‍സ് ഹാരെ-ഫ്രാങ്ക് വില്‍ഡെ സഖ്യത്തെയാണ് ഫൈനലില്‍ തോല്‍പ്പിച്ചത്.
ഇന്ന് വനിതാ ഡബിള്‍സില്‍ തീപാറും പോരാട്ടം നടക്കും. സിംഗിള്‍സിലെ മുന്‍നിര താരങ്ങളായ യലേന ഒസ്റ്റപെങ്കോയും എലിസെ മെര്‍ട്ടെന്‍സും ഇരുടീമുകളിലുമായി നേര്‍ക്കുനേര്‍ പോരാടുന്നുവെന്നത് മത്സരത്തിന് ആവേശം കൂട്ടുന്നു. യലേനയ്‌ക്കൊപ്പം സഖ്യ താരമായി സിയേ സൂ-വേ ആണ് കളിച്ചുകൊണ്ടിരിക്കുന്നത്. മെര്‍ട്ടെന്‍സിന്റെ സഖ്യതാരം വെറോണിക്ക കുഡെര്‍മെറ്റോവ ആണ്. ഡബിള്‍സിലെ നാലാം സീഡ് സഖ്യമാണ് ഒസ്റ്റപെങ്കോ-സിയേ. എട്ടാം സീഡ് സഖ്യമായാണ് മെര്‍ട്ടെന്‍സ്-കുഡെര്‍മെറ്റോവ കളിക്കുന്നത്.