മലയാളികൾക്ക് സുപരിചിതനായ നടന്മാരിൽ ഒരാളാണ് സുരേഷ് കൃഷണ. ആദ്യ കാലങ്ങളിൽ നെഗറ്റീവ് റോളുകളിൽ ശ്രദ്ധേയനായ ഇദ്ദേഹം പിന്നീട് കോമഡി വേഷങ്ങളിലും തിളങ്ങി നിന്നിരുന്നു. ഇപ്പോഴിതാ ‘പൊട്ടുഅമ്മൻ’ എന്ന തമിഴ് സിനിമയിലെ അഭിനയിക്കുമ്പോൾ മേക്കപ്പ് ചെയ്ത് കണ്ണ് പഴുത്തതിനെക്കുറിച്ച് പറയുകയാണ് സുരേഷ് കൃഷ്ണ.
”പൊട്ടു അമ്മൻ സിനിമയിൽ മേക്കപ്പ്മാൻ ചെയ്ത സാധനം ഒട്ടും ശരിയാകുന്നില്ല. അരമണിക്കൂർ പോലും നിൽക്കുന്നില്ല. സ്‌പ്രെഡ് ആയി പോവുകയാണ്. എന്റെ മനസിൽ തോന്നിയൊരു ഐഡിയ ഞാൻ സംവിധായകനോട് പറഞ്ഞപ്പോൾ നോക്കാം എന്ന് അദ്ദേഹം പറഞ്ഞു. ടിഷ്യൂ പേപ്പർ അമ്പിളി അമ്മാവന്റെ ഷേപ്പിൽ കട്ട് ചെയ്യും. സ്പിരിറ്റ് ഗം കണ്ണിന്റെ താഴെ ഭാഗത്തായി തേക്കും. അതിന് മേലെ ആ പേപ്പർ ഒട്ടിക്കും. വീണ്ടും മുകളിൽ ഗം തേക്കും. അത് ചുരുക്കി പിടിച്ച് ഡ്രൈ ആക്കും. പിന്നെ സ്റ്റിക് ഇട്ട് മാച്ച് ചെയ്തു. ഭയങ്കര ലുക്ക് കിട്ടി. പക്ഷെ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമായിരുന്നു അത്” സുരേഷ് കൃഷ്ണ പറയുന്നു.
ALSO READ: പരം സുന്ദരി എത്താൻ ഇനിയും കാത്തിരിക്കണം; ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്
”എട്ട്-പത്ത് ദിവസം കഴിഞ്ഞപ്പോഴേക്കും കണ്ണിന് താഴെ പൊട്ടി, പഴുത്ത് ലിക്വിഡ് വരാൻ തുടങ്ങി. ഡോക്ടറെ കാണിച്ചു. അന്ന് ആർക്കും അറിയില്ല. അതിനാൽ എന്താണ് ചെയ്യുന്നതെന്ന് ഡോക്ടർ ചോദിച്ചു. നടനാണ്, മേക്കപ്പിൽ ചെറുതായൊരു പണി കിട്ടിയതാണെന്ന് ഞാൻ പറഞ്ഞു. അയാൾ എന്നെ തെറിയോട് തെറിയായിരുന്നു. ഒരു നടന് ഏറ്റവും പ്രധാനപ്പെട്ടതാണ് കണ്ണ്. അത് നശിപ്പിക്കരുതെന്ന് പറഞ്ഞു. പക്ഷെ എന്ത് ചെയ്യാനാകും. കണ്ടിന്യുവിറ്റി ആയിപ്പോയി. അതിന് ശേഷം അഞ്ചാറുമാസം ഈ സിനിമയുടെ ഷൂട്ടുണ്ടായിരുന്നു. ഒന്ന് ഉണങ്ങി വരുമ്പോഴേക്കും വീണ്ടും മേക്കപ്പിടും” എന്നും സുരേഷ് കൃഷ്ണ പറയുന്നു.
ALSO READ: ജെഎസ്കെയ്ക്ക് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്
സുരേഷ് കൃഷ്ണയുടെ ആദ്യ തമിഴ് ചിത്രമാണ് പൊട്ടു അമ്മൻ. അദ്ദേഹത്തിന്റെ ആദ്യ സിനിമയും ഇത് തന്നെയാണ്. പിന്നീടാണ് കരുമാടിക്കുട്ടനിലൂടെ മലയാളത്തിലെത്തുന്നത്. മരണമാസ് ആണ് സുരേഷ് കൃഷ്ണുടേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഫ്ളാസ്ക്, രവീന്ദാ നീ എവിടെ? എന്നിവയാണ് റിലീസ് കാത്തു നിൽക്കുന്ന സിനിമകൾ.
The post ‘മേക്കപ്പിട്ട് കണ്ണ് പഴുത്ത് പൊട്ടി’; ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമെന്ന് സുരേഷ് കൃഷ്ണ appeared first on Express Kerala.