തിരുവനന്തപുരം: രാമായണ മാസം തുടങ്ങിയതായി തെറ്റായി ഫെയ്സ്ബുക്ക് പോസ്റ്റിട്ട ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് ട്രോള്‍ പെരുമഴ. രാമായണ മാസ ആശംസയും ഈ പുണ്യമാസം എല്ലാ വീടുകളിലും അനുഗ്രഹങ്ങളും സമൃദ്ധിയും നിറയ്ക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടുമുള്ളതായിരുന്നു പോസ്റ്റ്. അബദ്ധം മനസ്സിലായതോടെ പോസ്റ്റ് പിന്‍വലിച്ചു. ഒരു ദിവസം മുന്നേ കര്‍ക്കടകം ഒന്ന് ആശംസ നേര്‍ന്നുകൊണ്ടുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്റെ പോസ്റ്റുകള്‍ക്കെതിരെ കമന്റില്‍ നിരവധി പരിഹാസങ്ങള്‍ നിറഞ്ഞു. കോര്‍പ്പറേറ്റര്‍ക്ക് ഇന്നും സാധാരണക്കാര്‍ക്ക് നാളെയുമാണ് കര്‍ക്കടകം ഒന്ന് എന്നായിരുന്നു ഒരു പരിഹാസം. […]