ന്യൂഡൽഹി: നിമിഷപ്രിയയുടെ മോചനത്തിന് സമൂഹമാധ്യമങ്ങളിലൂടെയുളള ചില മലയാളികളുടെ ഇടപെടൽ ചർച്ചകളെ കൂടുതൽ സങ്കീർണമാക്കുകയാണെന്ന് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ നിയമസമിതി കൺവീനർ അഡ്വ. സുഭാഷ് ചന്ദ്രൻ. ചിലർ സംസാരിക്കുന്നത് വ്യക്തി താൽപ്പര്യങ്ങൾക്കുവേണ്ടിയാണ്. അവർ ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ നിമിഷപ്രിയയുടെ മോചനശ്രമങ്ങൾ പ്രതിസന്ധിയിലായെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു. സഹായിക്കാൻ സ്വയം സന്നദ്ധരായി വരുന്ന യെമനി പണ്ഡിതരെ പരിഹസിക്കുകയും തലാലിന്റെ ബന്ധുക്കളുടെ ഫേസ്ബുക്ക് പോസ്റ്റിൽ അറബിയിൽ കമന്റ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ കേരളത്തിന് വേണ്ടി ആക്ഷൻ കൗൺസിൽ […]