കൊച്ചി: ഒന്നാം നിലയിലേക്ക് സാധനങ്ങൾ ഇറക്കി വയ്ക്കുന്നതിനിടെ കേബിൾ പൊട്ടി ലിഫ്റ്റ് സെക്യൂരിറ്റി ജീവനക്കാരന്റെ കഴുത്തിൽ പതിച്ചു. അപകടത്തിൽ എറണാകുളം പ്രൊവിഡൻസ് റോഡിലുള്ള വളവി ആൻഡ് കമ്പനിയിലെ ജീവനക്കാരൻ കൊല്ലം പടപ്പക്കര ചരുവിള പുത്തൻവീട്ടിൽ എ. ബിജുവാണ് (42) മരിച്ചത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. സംഭവം ഇങ്ങനെ- പ്രിന്റിങ് സാധനങ്ങൾ ബിജു ലിഫ്റ്റ് വഴി ഒന്നാം നിലയിലേക്ക് എത്തിക്കുന്നതിനിടെയായിരുന്നു അപകടം. സാധനങ്ങൾ ഇറക്കി വയ്ക്കുന്നതിനിടെ ഒരു പായ്ക്കറ്റ് ബിജുവിന്റെ കയ്യിൽ നിന്നു ലിഫ്റ്റിനുള്ളിൽ വീണു. ഇതെടുക്കാനായി […]