ബ്രസൽസ്: യുക്രെയ്‍നിൽ ആക്രമണം തുടരുന്ന റഷ്യയ്ക്കെതിരെ പുതിയ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ (ഇയു). റഷ്യയിൽ നിന്നു ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾ നൽകാവുന്ന പരമാവധി വില ബാരലിനു 47.6 ഡോളറാക്കി കുറച്ചു. 2022 ലെ ജി7 ഉപരോധപ്രകാരം ബാരലിന് 60 ഡോളറായിരുന്നു പരമാവധി വില. റഷ്യയുടെ ഇന്ധന, ഊർജ വ്യവസായത്തെയും ധനകാര്യ സംവിധാനത്തെയും ഞെരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. യൂറോപ്പ് റഷ്യയ്ക്കെതിരെ ചുമത്തുന്ന ഏറ്റവും കടുത്ത ഉപരോധമാണിതെന്ന് യൂറോപ്യൻ യൂണിയ വിദേശനയ മേധാവി കായ […]