Thursday, March 12, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ആറ് അവാക്സ് വിമാനങ്ങൾ ഉടനെത്തും; കൂടുതൽ കരുത്തോടെ വ്യോമസേന

by News Desk
July 19, 2025
in INDIA
ആറ്-അവാക്സ്-വിമാനങ്ങൾ-ഉടനെത്തും;-കൂടുതൽ-കരുത്തോടെ-വ്യോമസേന

ആറ് അവാക്സ് വിമാനങ്ങൾ ഉടനെത്തും; കൂടുതൽ കരുത്തോടെ വ്യോമസേന

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്കായി ആറ് പുതിയ അവാക്സ് നിരീക്ഷണ വിമാനങ്ങൾ എത്തുന്നു. പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡിആർഡിഒ തദ്ദേശീയമായി വികസിപ്പിച്ച പുതുതലമുറ വിമാനങ്ങൾ സെൻസറുകൾ വഴി ശത്രുവിമാനങ്ങളെ ദൂരെനിന്ന് കണ്ടെത്താൻ സഹായിക്കും. അതുവഴി ശത്രുവിമാനങ്ങളെ പ്രതിരോധിക്കാനും സേനയ്ക്ക് കഴിയും. 20,000 കോടി രൂപയാണ് ഇതിന്റെ ചെലവ്. നേത്ര എംകെ-രണ്ട് എന്നാണ് അവാക്സ് ഇന്ത്യാ പ്രോഗ്രാം അറിയപ്പെടുന്നത്.

ഓപ്പറേഷൻ സിന്ദൂറിൽ അവാക്സ് (എയർബോൺ ഏർളി വാണിങ് ആൻഡ് കൺട്രോൾ സിസ്റ്റംസ്) വിമാനങ്ങളുടെ സേവനം വിലപ്പെട്ടതായിരുന്നു.
ആകാശത്തിലൂടെയുള്ള ആക്രമണ മുന്നറിയിപ്പ് നൽകുന്നതും നിയന്ത്രണസംവിധാനം ഘടിപ്പിച്ചതുമായ വിമാനമാണ് അവാക്സ്. ശത്രുനിരീക്ഷണത്തിനും പ്രതിരോധത്തിനും നിർണായകമാണിവ. തദ്ദേശീയ അവാക്സ് സംവിധാനം വികസിപ്പിച്ചെടുത്തത് വഴി മുൻനിര രാഷ്ട്രങ്ങളുടെ നിരയിലേക്ക് ഇന്ത്യ ഉയർന്നതായി പ്രതിരോധവൃത്തങ്ങൾ അറിയിച്ചു.

Also Read: ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ 6 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

വിവിധ ഇന്ത്യൻ കമ്പനികളുമായും എയർബസുമായും സഹകരിച്ചാണ് പരിഷ്കരിച്ച റഡാർ ആന്റിനയും അനുബന്ധ സംവിധാനങ്ങളും എ 321 വിമാനവുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ ഡിആർഡിഒ പൂർത്തിയാക്കിയത്. ഇതിനായി എയർ ഇന്ത്യയിൽ നിന്ന് ആറ് എ321 വിമാനം വ്യോമസേന സ്വന്തമാക്കിയിരുന്നു. ഇവയിൽ 360 ഡിഗ്രി റഡാർ കവറേജ് സാധ്യമാക്കുന്ന വിധത്തിൽ റഡാർ സ്ഥാപിക്കുന്നതടക്കം ഘടനാപരമായ നവീകരണങ്ങൾ നടത്തിയാണ് അവാക്സ് സജ്ജമാക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ച മിഷൻ കൺട്രോൾ സിസ്റ്റവും ആധുനിക ഇലക്‌ട്രോണിക് സ്കാൻഡ് അറേ റഡാറുകളുമാണ് സവിശേഷത.

അതേസമയം ഉത്തർപ്രദേശിലെ അമേഠിയിൽ നിർമിച്ച 7000 കലാഷ്‌നികോവ് എകെ-203 റൈഫിളുകൾ സേനയ്ക്ക് ഉടൻ ലഭ്യമാകും. ഇന്ത്യ-റഷ്യ സംയുക്ത സംരംഭത്തിലൂടെയാണ് എകെ-203 റൈഫിളുകൾ നിർമിക്കുന്നത്. ഒരു മിനിറ്റിൽ തുടർച്ചയായി 700 റൗണ്ടുകൾ വരെ വെടിയുതിർക്കാൻ കഴിയുന്ന ഇതിന് 800 മീറ്റർ അകലെയുള്ള ലക്ഷ്യങ്ങളിലേക്ക് വെടിയുതിർക്കാൻ കഴിയും. ഇൻഡോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡാണ്(ഐആർആർപിഎൽ) നിർമാതാക്കൾ. “പ്രതിരോധ മന്ത്രാലയവുമായുള്ള കരാർ പ്രകാരം 2030 ഓടെ ആറ് ലക്ഷത്തിലധികം റൈഫിളുകൾ സായുധസേനയ്ക്ക് കൈമാറണം. ഇതുവരെ 48,000 റൈഫിളുകൾ വിതരണം ചെയ്തിട്ടുണ്ട്. ഈ വർഷം ഡിസംബറോടെ 15,000 എണ്ണം കൂടി നൽകും’’ -ഐആർആർപിഎൽ മേധാവി മേജർ ജനറൽ എസ്.കെ. ശർമ്മ പറഞ്ഞു.

The post ആറ് അവാക്സ് വിമാനങ്ങൾ ഉടനെത്തും; കൂടുതൽ കരുത്തോടെ വ്യോമസേന appeared first on Express Kerala.

ShareSendTweet

Related Posts

ഇന്ത്യയിലേക്ക്-സ്വാഗതം,-പ്രസിഡന്റ്-സ്റ്റബ്ബ്!-ഫിന്നിഷ്-നേതാവിന്-ഊഷ്മള-സ്വീകരണം-നൽകി-പ്രധാനമന്ത്രി
INDIA

ഇന്ത്യയിലേക്ക് സ്വാഗതം, പ്രസിഡന്റ് സ്റ്റബ്ബ്! ഫിന്നിഷ് നേതാവിന് ഊഷ്മള സ്വീകരണം നൽകി പ്രധാനമന്ത്രി

March 4, 2026
അമേരിക്കയെ-വിറപ്പിച്ച്-ഇറാന്റെ-ക്രിപ്‌റ്റോ-വിപ്ലവം!
INDIA

അമേരിക്കയെ വിറപ്പിച്ച് ഇറാന്റെ ക്രിപ്‌റ്റോ വിപ്ലവം!

March 4, 2026
ചെന്നൈയിൽ-കാറുകൾ-കൂട്ടിയിടിച്ച്-അപകടം;-പാലക്കാട്-സ്വദേശിനിയായ-നിയമവിദ്യാർഥിനി-മരിച്ചു
INDIA

ചെന്നൈയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; പാലക്കാട് സ്വദേശിനിയായ നിയമവിദ്യാർഥിനി മരിച്ചു

March 4, 2026
ഇലക്ട്രിക്-വിപണി-പിടിക്കാൻ-മഹീന്ദ്ര;-അത്യാധുനിക-സൗകര്യങ്ങളുമായി-xev-9e-സിനലക്സ്-എഡിഷൻ-പുറത്തിറങ്ങി
INDIA

ഇലക്ട്രിക് വിപണി പിടിക്കാൻ മഹീന്ദ്ര; അത്യാധുനിക സൗകര്യങ്ങളുമായി XEV 9e സിനലക്സ് എഡിഷൻ പുറത്തിറങ്ങി

March 4, 2026
ഇറാനിൽ-ഇസ്രയേൽ-വ്യോമാക്രമണം;-വിമാനത്താവളത്തിൽ-നിർത്തിയിട്ടിരുന്ന-യാത്രാവിമാനം-തകർന്നു
INDIA

ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം; വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന യാത്രാവിമാനം തകർന്നു

March 3, 2026
ആറ്റുകാൽ-പൊങ്കാലയെ-രാഷ്ട്രീയവൽക്കരിക്കാൻ-അനുവദിക്കില്ല;-നുണപ്രചാരണങ്ങൾ-തള്ളി-മന്ത്രി-വി.-ശിവൻകുട്ടി
INDIA

ആറ്റുകാൽ പൊങ്കാലയെ രാഷ്ട്രീയവൽക്കരിക്കാൻ അനുവദിക്കില്ല; നുണപ്രചാരണങ്ങൾ തള്ളി മന്ത്രി വി. ശിവൻകുട്ടി

March 3, 2026
Next Post
ലൈംഗിക-കുറ്റവാളി-ജെഫ്രി-എപ്സ്റ്റീന്-ഡോണള്‍ഡ്-ട്രംപ്-അശ്ലീല-കത്ത്-അയച്ച-സംഭവം;-വാർത്ത-പുറത്തുവിട്ട-റൂപർട്ട്-മർഡോക്കിനും,-വാൾസ്ട്രീറ്റ്-ജേണൽ-റിപ്പോർട്ടർമാർക്കും-നഷ്ടപരിഹാരം-ആവശ്യപ്പെട്ട്-കേസ്…

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന് ഡോണള്‍ഡ് ട്രംപ് അശ്ലീല കത്ത് അയച്ച സംഭവം; വാർത്ത പുറത്തുവിട്ട റൂപർട്ട് മർഡോക്കിനും, വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടർമാർക്കും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്…

ഡോളറാണ്-രാജാവ്!!-അതിനെ-തകര്‍ക്കാന്‍-ശ്രമിച്ചാല്‍-വിവരമറിയും,-വീണ്ടും-താരിഫ്-ഭീഷണിയുമായി-ട്രംപ്.!!-ബ്രിക്‌സില്‍-ഉള്‍പ്പെട്ട-രാജ്യങ്ങള്‍ക്ക്-10-ശതമാനം-തീരുവ-ഏര്‍പ്പെടുത്തും

ഡോളറാണ് രാജാവ്..!! അതിനെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ വിവരമറിയും.., വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്..!! ബ്രിക്‌സില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് 10 ശതമാനം തീരുവ ഏര്‍പ്പെടുത്തും

മുസ്ലിം-ഭൂരിപക്ഷ-നാടായി-വൈകാതെ-കേരളം-മാറും-;-എല്ലാം-മലപ്പുറത്ത്-പോയ്‌-ചോദിക്കേണ്ട-അവസ്ഥ…!!-വെള്ളാപ്പള്ളി-നടേശൻ;-മുസ്ലിം-സമുദായത്തിന്-ഇഷ്ടം-പോലെ-കൊടുത്തു;-നായാടി-മുതൽ-നസ്രാണി-വരെ-ഒന്നിക്കേണ്ടത്-കാലത്തിന്റെ-ആവശ്യകത.,-പ്രൊഡക്ഷൻ-കൂട്ടി-ആണ്-അവർ-മലപ്പുറത്ത്-സീറ്റ്-കൂട്ടിയത്…-ഇവിടെ-ജനാധിപത്യം-അല്ല,-മതാധിപത്യം-ആണെന്നും-വെള്ളാപ്പള്ളി

മുസ്ലിം ഭൂരിപക്ഷ നാടായി വൈകാതെ കേരളം മാറും ; എല്ലാം മലപ്പുറത്ത് പോയ്‌ ചോദിക്കേണ്ട അവസ്ഥ…!! വെള്ളാപ്പള്ളി നടേശൻ; മുസ്ലിം സമുദായത്തിന് ഇഷ്ടം പോലെ കൊടുത്തു; നായാടി മുതൽ നസ്രാണി വരെ ഒന്നിക്കേണ്ടത് കാലത്തിന്റെ ആവശ്യകത.., പ്രൊഡക്ഷൻ കൂട്ടി ആണ് അവർ മലപ്പുറത്ത് സീറ്റ് കൂട്ടിയത്… ഇവിടെ ജനാധിപത്യം അല്ല, മതാധിപത്യം ആണെന്നും വെള്ളാപ്പള്ളി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • നൻപൻ ഡാ… ട്രംപിന്റെ ഭീഷണി ഏശില്ല, ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയെ സഹായിക്കാൻ തയാർ, ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ സന്നദ്ധത അറിയിച്ച് റഷ്യ!! വരും ആഴ്ചകളിൽ 95 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തെത്തും
  • മരക്കഷ്ണംകൊണ്ട് തലയ്ക്കിട്ടടിച്ചു, നിലത്തിട്ട് ചവിട്ടിക്കൂട്ടി… നടന്നു പോകുമ്പോൾ വഴിതടസപ്പെടുത്തിയെന്നാരോപിച്ച് ക്ഷേത്ര ഉത്സവത്തിനിടെ വിദ്യാർഥിക്കിട്ട് മദ്യപസംഘത്തിന്റെ ക്രൂര മർദനം, ​പരുക്കേറ്റ അടൂർ ഗവ. പോളിടെക്‌നിക്ക് കോളേജ് വിദ്യാർഥി ​ഗുരുതരാവസ്ഥയിൽ
  • മോദിയും ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടകൾ; ഇന്ത്യയുമായി അടുത്തബന്ധമുള്ള ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന വേട്ടയ്ക്കെതിരെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയൻ
  • ഇറാന്റെ യുദ്ധക്കപ്പലിനെ ശ്രീലങ്കയുടെ ഗാലെ തീരത്ത് കടലില്‍ താഴ്ത്തി അന്തര്‍വാഹിനി; 101 നാവികരെ കാണാതായി; 78 പേരെ രക്ഷപ്പെടുത്തി; 32 പേരുടെ നില ഗുരുതരം; സംഭവത്തിനു പിന്നിൽ അമേരിക്കയോ?
  • അടുത്ത തുറുപ്പുചീട്ട് ഇറക്കി ട്രംപ്!! ഇറാൻ ഭരണകൂടവുമായി എതിർപ്പുള്ള കുർദിഷ് സായുധ സംഘങ്ങളെ തെരഞ്ഞുപിടിച്ച് ചർച്ച, പോരാളികൾക്കു ആയുധമെത്തിക്കാൻ അമേരിക്കൻ ചാര സംഘടനയായ സിഐഎ… ലക്ഷ്യം അരക്ഷിതാവസ്ഥ മുതലാക്കി രാജ്യത്തിനകത്ത് സായുധ വിപ്ലവം

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.