ഗവർണ്ണർക്ക് എതിരെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് എതിരെയും ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ് കേരള സർവ്വകലാശാലാ വിദ്യാർത്ഥി യൂണിയൻ ചെയർപേഴ്സണും എസ്.എഫ്.ഐ നേതാവുമായ അശ്വൻ. ചാൻസലർ എന്ന പദവി ദുരുപയോഗം ചെയ്ത് സർവ്വകലാശാലകളിൽ ഇടപെടുകയാണ് ഗവർണ്ണറെന്നും, ഇതിൻ്റെ ഭാഗമായി ആർ.എസ്. എസിന് വിടുപണി ചെയ്യുന്ന രൂപത്തിലേക്ക് കേരളത്തിലെ വി.സിമാർ മാറിയെന്നുമാണ് ഈ വിദ്യാർത്ഥി നേതാവ് പറയുന്നത്. ഇതോടൊപ്പം തന്നെ, വി.ഡി സതീശൻ കേരളത്തിൻ്റെ പ്രതിപക്ഷ നേതാവാണോ ആർ.എസ്.എസ് വക്താവാണോ എന്നതിന് മറുപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. എക്സ് പ്രസ്സ് കേരളയ്ക്ക് നൽകിയ പ്രതികരണത്തിൻ്റെ പൂർണ്ണരൂപം കാണുക.
വീഡിയോ കാണാം….
The post വിഡി സതീശൻ RSS വക്താവാണോയെന്ന് SFIയ്ക്ക് സംശയം appeared first on Express Kerala.