ആലപ്പുഴ: ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ സ്‌കൂള്‍ കെട്ടിടത്തിൻ്റെ മേൽക്കൂര തകര്‍ന്ന് വീണു. ഇന്ന് രാവിലെയാണ് കാര്‍ത്തികപ്പള്ളി യുപി സ്‌കൂൾ കെട്ടിടത്തിൻ്റെ മേൽക്കൂര തകര്‍ന്നത്. ശക്തമായ മഴയിൽ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. അവധി ദിവസമായതിനാൽ വന്‍ അപകടമാണ് ഒഴിവായത്. പൊളിഞ്ഞ കെട്ടിടത്തില്‍ ക്ലാസ് പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് പ്രധാന അധ്യാപകന്‍ പറഞ്ഞു. കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം.
The post ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിൻ്റെ മേൽക്കൂര തകര്‍ന്ന് വീണു appeared first on Express Kerala.