മനാമ: ബഹ്റൈനിലെ സാമൂഹിക കലാ സാംസ്ക്കാരിക ജീവകാരുണ്യ കായിക രംഗത്ത് ശബ്ദമില്ലാത്തവന്റെ ശബ്ദമായി കഴിഞ്ഞ നാല്പത് വർഷത്തില്‍ ഏറെ ആയി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ബഹ്‌റൈൻ പ്രതിഭയുടെ മുപ്പതാമത് കേന്ദ്ര സമ്മേളനം 2025 ഡിസംബര്‍ 19ന് സഖാവ് സീതാറാം യെച്ചൂരി നഗറില്‍ വച്ച് നടക്കും. സമ്മേളനത്തിനു അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നതായും ആഗസ്ത് 5നു മുന്‍പ് അയച്ചു കിട്ടുന്നവയില്‍ നിന്നും തെരഞ്ഞെടുക്കപെടുന്ന ലോഗോയ്ക്ക് ഉചിതമായ സമ്മാനം നല്‍കുന്നതാണെന്നും പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡണ്ട് ബിനു മണ്ണില്‍ എന്നിവര്‍ അറിയിച്ചു. ബഹ്‌റൈന് പുറത്തുള്ളവര്‍ക്കും ലോഗോ അയക്കാവുന്നതാണ്. അയക്കേണ്ട ഇമെയില്‍ വിലാസം : bphelpdeskbh@gmail.com