Tuesday, December 9, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

കാട്ടിനുള്ളിലെ ബംഗ്ലാവ്

by News Desk
July 21, 2025
in TRAVEL
കാട്ടിനുള്ളിലെ-ബംഗ്ലാവ്

കാട്ടിനുള്ളിലെ ബംഗ്ലാവ്

മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴിലെ ശിരുവാണി ഡാമിലെ വനത്തിനുള്ളിലാണ് വൈദ്യുതിയും മൊബൈൽ റെയ്ഞ്ചുമില്ലാത്ത പട്ടിയാർ ബംഗ്ലാവ്. ബ്രിട്ടീഷുകാർ പണിത ഈ ബംഗ്ലാവിന് 150 വർഷത്തോളം പഴക്കമുള്ളതായി പറയപ്പെടുന്നു. ശിരുവാണി ഡാം വരെ സാധാരണ എല്ലാവർക്കും പ്രവേശനം അനുവദിക്കുമെങ്കിലും പട്ടിയാറി​ലേക്കുള്ള ​സന്ദർശനത്തിനും താമസത്തിനും മണ്ണാർക്കാട് ഫോറസ്റ്റ് ഓഫിസറുടെ സ്​പെഷൽ പെർമിഷൻ വേണം; പ്രത്യേകിച്ച് അവി​ടെ സ്റ്റേ ചെയ്യാൻ.

നമ്മൾ മുൻകൂട്ടി തീരുമാനിക്കുന്ന ദിവസം പട്ടിയാർ ബംഗ്ലാവിലെ താമസം നടക്കില്ല. മണ്ണാർക്കാട് ​ഫോറസ്റ്റ് ഓഫിസിൽനിന്ന് അനുവാദം കിട്ടിയാൽ ഡിവിഷൻ ഓഫിസർ അനുവദിച്ച് തരുന്ന തീയതിയിൽ മാത്രമേ താമസസൗകര്യം ലഭിക്കുകയുള്ളൂ. വാഹന നമ്പർ ഉ​ൾപ്പെടെ കൊടുത്തുവേണം പെർമിഷനെടുക്കാൻ. പെർമിഷനെടുത്ത നമ്പർ ശരിയാണെങ്കിൽ മാത്രമേ ഫോറസ്റ്റ് ജീവനക്കാർ ചെക്ക്പോസ്റ്റിൽ നിന്ന് വാഹനം കടത്തിവിടുകയുള്ളൂ.

ജീവിതത്തിലൊരിക്കലെങ്കിലും പോകേണ്ടുന്നതും താമസിക്കേണ്ടതുമായ സ്ഥലമാണിത്. കൊടുംവനത്തിനുള്ളിൽ മൂന്ന് മുറിയും കിച്ചനും ഒരു ഫോറസ്റ്റ് വാച്ചറും നമ്മളും മാത്രം. ബംഗ്ലാവിന് മുന്നിലെ കാഴ്ചകൾ അതിമനോഹരമാണ്; വെള്ളച്ചാട്ടങ്ങളും ഡാമിൽ വെള്ളം കുടിക്കാൻ വരുന്ന മൃഗങ്ങളും… ബംഗ്ലാവിന് ചുറ്റും കിടങ്ങുണ്ട്; വന്യമൃഗങ്ങൾ കയറാതിരിക്കാൻ.

ശിരുവാണി ഡാമിലെ റിസർവോയറിന്റെ തീരത്ത് ​പ്രകൃതിയുടെ മടിത്തട്ടിലാണ്, കറക്ട് പറഞ്ഞാൽ ഡാമിൽനിന്ന് കോയമ്പത്തൂർ ടൗണിലേക്കുള്ള വെള്ളം കൊണ്ടുപോകുന്ന പമ്പ് ഹൗസിന് ​തൊട്ടരികെയാണ് ഈ ബംഗ്ലാവ്. ഈ പമ്പ്ഹൗസ് ഒരു ഭീകരകാഴ്ചയാണ് കേട്ടോ…വെറും ഭീകരമല്ല അതിഭീകരം😡. കോയമ്പത്തൂർ ടൗണിലെ വെള്ളക്ഷാമം പരിഹരിക്കാൻ കേരള തമിഴ്നാട് സംയുക്ത കരാർപ്രകാരമാണ് ശിരുവാണി ഡാം നിർമിച്ചത്. ഇതിനും നൂറ് വർഷത്തോളം മുന്നേ ഒരു ഗതാഗത സംവിദാനവുമില്ലാതിരുന്ന കാലത്ത് വനത്തിനുള്ളിൽ ഇങ്ങനെയൊരു മനോഹരസൗധം പണി​തെടുത്തെന്നുള്ളത് അദ്ഭുതം തന്നെയാണ്.

ഉപ്പുതൊട്ട് കർപ്പൂരം വരെ വാങ്ങിക്കൊണ്ട് വേണം ബംഗ്ലാവിലേക്കുള്ള യാത്ര ആരംഭിക്കാൻ. ഫോറസ്റ്റിലെ ഒരു വാർഡൻ അവിടെയുണ്ടാവും. പാചകമെല്ലാം കക്ഷി നോക്കിക്കോളും. കക്ഷിയുടെ സഹായത്തോ​ടെ കേരള ബോർഡർ വരെ ട്രക്കിങ് നടത്തുകയുമാവാം. വനത്തിനുള്ളിലെ ചെറു ജലസ്രോതസ്സുകളിൽനിന്ന് ഓസുവഴിയാണ് വെള്ള ശേഖരം. സോളാറിന്റെ സഹായത്താൽ രാത്രി കുറച്ച് നേരം പ്രകാശം കിട്ടിയാൽ ഭാഗ്യം…☺

ShareSendTweet

Related Posts

ത​ണു​പ്പു​കാ​ലം-വ​രി​ക​യാ​യ്…-മത്രയിലേക്ക്-സഞ്ചാരികളും-സഞ്ചാരിപ്പറവകളുമെത്തി
TRAVEL

ത​ണു​പ്പു​കാ​ലം വ​രി​ക​യാ​യ്… മത്രയിലേക്ക് സഞ്ചാരികളും സഞ്ചാരിപ്പറവകളുമെത്തി

December 9, 2025
മ​സ്ക​ത്ത്-നൈ​റ്റ്സ്-ജ​നു​വ​രി-ഒ​ന്നു​മു​ത​ൽ…
TRAVEL

മ​സ്ക​ത്ത് നൈ​റ്റ്സ് ജ​നു​വ​രി ഒ​ന്നു​മു​ത​ൽ…

December 9, 2025
ഡിസംബറിൻ-തണുപ്പേകാൻ-മഞ്ഞിൻമലനിരകൾ
TRAVEL

ഡിസംബറിൻ തണുപ്പേകാൻ മഞ്ഞിൻമലനിരകൾ

December 8, 2025
ചക്ല-മന്ദിർ-എന്ന-ബാബ-ലോക്‌നാഥ്-ബ്രഹ്മചാരി-മന്ദിർ
TRAVEL

ചക്ല മന്ദിർ എന്ന ബാബ ലോക്‌നാഥ് ബ്രഹ്മചാരി മന്ദിർ

December 7, 2025
കാലാപാനി
TRAVEL

കാലാപാനി

December 7, 2025
മ​രു​ഭൂ​മി​യി​ലെ-ബാ​ബ​രി-തൂ​ണു​ക​ൾ
TRAVEL

മ​രു​ഭൂ​മി​യി​ലെ ബാ​ബ​രി തൂ​ണു​ക​ൾ

December 7, 2025
Next Post
മഴക്കാലമാണെന്ന്-കരുതി-പാമ്പ്-വെറുതെ-കയറി-വരില്ല,-പാമ്പിനെ-വീട്ടിലേക്ക്-വിളിച്ച്-വരുത്തുന്നത്-ഈ-കാരണങ്ങളാണ്!

മഴക്കാലമാണെന്ന് കരുതി പാമ്പ് വെറുതെ കയറി വരില്ല, പാമ്പിനെ വീട്ടിലേക്ക് വിളിച്ച് വരുത്തുന്നത് ഈ കാരണങ്ങളാണ്!

രാജ്യസഭ-എംപിയായി-സത്യപ്രതിജ്ഞ-ചെയ്ത്-സി-സദാനന്ദന്‍

രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്ത് സി സദാനന്ദന്‍

അതുല്യയുടെ-ഭർത്താവ്-സതീഷ്-ശങ്കറിനെ-ജോലിയിൽനിന്നു-പിരിട്ടുവിട്ടു,-തീരുമാനത്തിനു-പിന്നിൽ-സഹോദരി-പുറത്തുവിട്ട-വീഡിയോ-ദൃശ്യങ്ങൾ

അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽനിന്നു പിരിട്ടുവിട്ടു, തീരുമാനത്തിനു പിന്നിൽ സഹോദരി പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ആ 21 പേർ എങ്ങനെയാണ് കൂറുമാറിയത്? അയാളുടെ സമ്പത്തിനു മുന്നിൽ, അയാളുടെ സ്വാധീനത്തിനു മുന്നിൽ… അവൻ പുല്ലുപോലെ ഊരിപ്പോരുമെന്ന് സ്റ്റുഡിയോകളിൽ ഇരുന്ന് പബ്ലിക് ആയിട്ട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്!! വിധി വന്ന് മിനിറ്റുകൾക്കകം പറയുകയാണ്, അപേക്ഷ കിട്ടിയാൽ അംഗത്വം നൽകുമെന്ന്, എന്താണിത്?, മേൽകോടതി ദിലീപിനെ ശിക്ഷിച്ചാൽ വീണ്ടും അയാളെ പുറത്താക്കുമോ? ഭാഗ്യലക്ഷ്മി
  • ഓഫീസിലേക്ക് കോളേജ് വരാന്തയിലൂടെ നടന്നു വരികയായിരുന്ന അധ്യാപകനു നേരെ പാഞ്ഞടുത്ത് കാട്ടുപന്നി, പൊടുന്നനെ ഒഴിഞ്ഞുമാറിയപ്പോൾ ബാലൻസ് കിട്ടാതെ പന്നി ചെന്നിടിച്ചത് ക്ലാസിന്റെ ചുമരിൽ, വിദ്യാർഥികളാരും പുറത്തില്ലാത്തതിനാൽ ഒഴിവായത് വൻ അപകടം
  • പ്രതിരോധ മേധാവിയായി ചുമതലയേറ്റ ആദ്യ പ്രസം​ഗത്തിൽ തന്നെ ഇന്ത്യയുടെ നെഞ്ചത്തേക്കു കേറാൻ അസിം മുനീർ!! പാക്കിസ്ഥാനു നേരെ ഏതെങ്കിലും ആക്രമണമുണ്ടായാൽ ഇന്ത്യയ്ക്ക് നേരിടേണ്ടി വരിക ഇതിലും ശക്തിയിലും തീവ്രവുമായ പ്രതികരണം, അല്ലാതെ വെറുതെയിരിക്കുമെന്ന മിഥ്യാധാരണ വേണ്ട- ഭീഷണി
  • Kerala Sthree Sakthi SS 497 Lottery Result (09-12-2025): നിങ്ങളായിരിക്കാം ഒരു കോടിയുടെ ഭാഗ്യശാലി ; സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം അറിയാം
  • വേറേ വഴി നോക്കണം, അനുമതി കിട്ടാതിരുന്നത് രാഷ്ട്രീയം മൂലം’; കെ റെയിലിൽ പ്രതീക്ഷയില്ലെന്നു മുഖ്യമന്ത്രി

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.