മനാമ : ഗ്ലോബൽ എൻ ആർ ഐ വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ സൽമാനിയ സെൻട്രൽ ബ്ലഡ് ബേങ്കിൻ്റെ സഹായത്തോടെ “രക്തദാനം ജീവദാനം” എന്ന ആപ്തവാക്യത്തോടെ ആഗസ്റ്റ് ഒന്നിന് സൽമാനിയ ഹോസ്പിറ്റലിൽ വെച്ച് നടത്തിയ രക്തദാന ക്യാമ്പിൽ നൂറിൽ പരം ആളുകൾ രക്ത ദാനം ചെയ്തു.
പ്രസിഡണ്ട് ജാബിർ വൈദ്യരകത്തിൻ്റെ അദ്ധ്യക്ഷതയിൽ സാമൂഹിക ജീവകാരുണ്യ പ്രവർത്തകനായ ഗഫൂർ കളത്തിൽ ഉദ്ഘാടനം നിർവ്വഹിക്കുകയും ജനറൽ സെക്രട്ടറി ഗ്ലാഡ്സ്റ്റൺ റിക്കി സ്വാഗതവും സിയാദ് ബഷീർ കരുനാഗപള്ളി, അനിൽകുമാർ തിരുവനന്തപുരം, അഷ്റഫ് കൊറ്റാടത്ത് എന്നിവർ ആശംസകളും കോർഡിനേറ്റർ നിഷ ഗ്ലാഡ്സ്റ്റൺ നന്ദിയും പറഞ്ഞു.
ഷംന ഫവാസ് ,ഫിജോ ജോൺസൻ, റിൻസി വിജോയ്, റിയാസ് കോട്ടക്കൽ, അബ്ദുള്ള ചെറുതുരുത്തി, ഉമർ സിദ്ദിക്ക്, ദീൻ ഡാർവിൻ, വിജോയ് വർഗീസ്, റോസ്നിയ ഹെവൻ, ആൻലിയ ഗ്ലാഡ്നെസ്സ് എന്നിവർ നേതൃത്വപരമായ പങ്കുവഹിക്കുകയും ചെയ്തു.