പാലക്കാട്: പാലക്കാട് വാളയാറിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് കടത്തുകയായിരുന്ന ഏഴു കിലോ കഞ്ചാവുമായിട്ടാണ് പ്രതി പിടിയിലായത്. മലപ്പുറം തിരൂർ സ്വദേശി അരുൺ സിപിനെയാണ് കഞ്ചാവുമായി പിടികൂടിയത്. എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിയാണ് പ്രതി പിടിയിലായത്. സംഭവത്തിൽ എക്സൈസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
The post പാലക്കാട് വാളയാറിൽ കഞ്ചാവുമായി യുവാവ് പിടിയിൽ appeared first on Express Kerala.