ആലപ്പുഴ: ലാൽ സലാം സഖാവേ… നിങ്ങൾ ജീവിച്ച കാലത്തു ജീവിക്കാൻ കഴിഞ്ഞതെത്ര പുണ്യം… വിഎസ് എന്ന വിപ്ലവനക്ഷത്രം ഇനി ചെങ്കൊടിയേക്കാൾ ശോഭയോടെ മിന്നിത്തിളങ്ങും. ഒരു ജനതയെ നെഞ്ചോടു ചേർത്ത പുന്നപ്രയുടെ പുത്രൻ ഇനിയോർമ… തോരാ മഴയിലും അണികളുടെ തൊണ്ടപൊട്ടുമാറ് ഉച്ചത്തിലുള്ള സ്നേഹവായ്പുകൾ ഏറ്റുവാങ്ങി ഒരു അഗ്നി നക്ഷത്രമായി സഖാവ് വിഎസ്. യാത്രമൊഴിയേകി രാഷ്ട്രീയ കേരളം. പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെയും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെയും ബീച്ച് റിക്രീയേഷൻ ഗ്രൗണ്ടിലെയും പൊതുദർശനത്തിന് ശേഷം വലിയ ചുടുകാട്ടിൽ സംസ്കാരചടങ്ങുകൾ പൂർത്തിയാക്കി […]