ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ലാബിൽ തീപിടിത്തം ഉണ്ടായത് പരിഭ്രാന്തി പരത്തി. ബുധനാഴ്ച രാത്രി 9-15 ഓടെ ആയിരുന്നു ഒന്നാം നിലയിലെ മൈക്രോബയോളജി ലാബിൽ തീ പിടിത്തം ഉണ്ടായത്. പുക ഉയരുന്നതു കണ്ട് ജീവനക്കാർ പുറത്തേക്ക് ഓടി. 8 ഓളം ജീവനക്കാർ ഈ സമയം ലാബിൽ ഉണ്ടായിരുന്നു. വിവരം അറിഞ്ഞ് തകഴിയിൽ നിന്നും ആലപ്പുഴ നിന്നും അഗ്നി രക്ഷാ സേന എത്തി തീ അണച്ചു.ഫ്രിഡ്ജ് തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങൾ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.
The post ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടുത്തം appeared first on Express Kerala.