കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. ബാവലിക്ക് സമീപത്ത് വച്ച് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കെ എസ് ഇ ബി ഉദ്യോഗസ്ഥനെ കാട്ടാന ആക്രമിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥനായ ജിജീഷിനെനെയാണ് ആന ആക്രമിച്ചത്. പരിക്കേറ്റ ജിജീഷിനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇന്ന് വൈകിട്ടാണ് ആക്രമണമുണ്ടായത്.
The post വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ബൈക്ക് യാത്രികനായ കെഎസ്ഇബി ജീവനക്കാരന് പരിക്ക് appeared first on Express Kerala.