സനാ, യെമൻ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനം പ്രതീക്ഷിച്ച് 13 വയസുകാരി മകൾ മിഷേൽ അടക്കമുള്ളവർ യെമനിൽ എത്തി. പിതാവ് ടോമി തോമസിനും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകൻ ഡോ. കെ എ പോളിനുമൊപ്പമാണ് മിഷേൽ യെമനിലെ അധികൃതരോട് അമ്മയുടെ മോചനത്തിനായി ദയ യാചിക്കാൻ എത്തിയിരിക്കുന്നത്. വർഷങ്ങളായി യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കഴിഞ്ഞ പത്ത് വർഷമായി മകൾ കണ്ടിട്ടില്ല. മലയാളത്തിലും ഇംഗ്ലീഷിലുമായി നടത്തിയ വികാരനിർഭരമായ അഭ്യർത്ഥനയിൽ മിഷേൽ, […]









