ദെയ്റൽ ബലാഹ് (ഗാസ): ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസ് നഗരത്തിനു സമീപത്തായി രണ്ടിടങ്ങളിൽ വീടുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു യുവതിയുടെ ഉദരത്തിൽ ഏഴുമാസം പ്രായമായ കുഞ്ഞുണ്ടായിരുന്നു. സങ്കീർണമായൊരു ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പുറത്തെടുത്തെങ്കിലും ആ കുരുന്നു ജീവനും പൊലിഞ്ഞു. ആഹാരത്തിനായി കാത്തുനിൽക്കുമ്പോഴാണ് 25 പേർ കൊല്ലപ്പെട്ടത്. എന്നാൽ ഗാസയിലെ ജനങ്ങളെ പട്ടിണിക്കിടണമെന്ന നയം ഇസ്രയേലിനില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ഭക്ഷണവും മരുന്നും ഉൾപ്പെടെ […]