തിരുവനന്തപുരം: സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കുമെതിരെ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി ആർ.ബിന്ദു. ”വിശ്വചലച്ചിത്ര വേദികളിൽ വിഹരിച്ചിട്ട് കാര്യമില്ല, ഹൃദയ വികാസമുണ്ടാകണം, മനുഷ്യനാകണം”- എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
സിനിമാ നയരൂപീകരണത്തിന്റെ ഭാഗമായി സർക്കാർ സംഘടിപ്പിച്ച സിനിമാ കോൺക്ലേവിലാണ് അടൂർ വിവാദ പരാമർശം നടത്തിയത്. സിനിമാ നിർമാണത്തിന് പട്ടികജാതിക്കാർക്കും സ്ത്രീകൾക്കും ധനസഹായം നൽകുന്നതിന് എതിരെയാണ് അടൂർ വിമർശനവിമർശനമുന്നയിച്ചത്. സ്ത്രീയാണ് എന്നതുകൊണ്ട് മാത്രം സിനിമയെടുക്കാൻ പണം നൽകരുത്. പട്ടികജാതി- പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് സിനിമയെടുക്കാൻ നൽകുന്നത് ഒന്നരക്കോടി രൂപയാണ്. ഇത് അഴിമതിക്ക് വഴിയുണ്ടാക്കും. പണം നൽകുന്നതിന് മുമ്പ് മൂന്ന് മാസത്തെ പരിശീലനം നൽകണമെന്നും അടൂർ പറഞ്ഞിരുന്നു.
The post അടൂർ ഗോപാലകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ആർ.ബിന്ദു appeared first on Express Kerala.