കോഴിക്കോട്: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ കേരള സ്റ്റേറ്റ് പവര്‍ ലിഫ്റ്റിംഗ് അസോസിയേഷനും കോഴിക്കോട് ജില്ലാ പവര്‍ ലിഫ്റ്റിംഗ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് കോഴിക്കോട്ട് തുടക്കമായി. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു.ഷറഫലി ഉദ്ഘാടനം ചെയ്തു.
പവര്‍ ലിവ്റ്റിംഗ് ഇന്ത്യ പ്രസിഡന്റ് കെ.സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ പി.ജെ. ജോസഫ്, സംസ്ഥാന പവര്‍ ലിഫറ്റിംഗ് അസോസിയേഷന്‍ പ്രസിഡണ്ട് അജിത്ത് എസ്. നായര്‍, സെക്രട്ടറി ഇ. മോഹന്‍ പീറ്റര്‍, ട്രഷറര്‍ ആസിഫ് അലി, ജനറല്‍ കണ്‍വീനര്‍ മിഥുന്‍ ആതാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചാമ്പ്യന്‍ഷിപ്പില്‍ സ്‌കോട്ട്, ബെഞ്ച് പ്രസ്, ഡെഡ് ലിഫ്റ്റ് മത്സരയിനങ്ങളില്‍ 40 വയസ് മുതല്‍ പ്രായമുള്ള പുരുഷ-വനിത വിഭാഗങ്ങളിലായി പ്രത്യേകമായാണ് മത്സരം. 24 സംസ്ഥാനങ്ങളില്‍ നിന്നായി 360 പുരുഷന്മാരും 180 വനിതകളും മത്സര രംഗത്തുണ്ട്. ഏഴിന് സമാപിക്കും.