മോന്‍ട്രിയല്‍: കാനഡയുടെ കൗമാര വനിതാ താരം വിക്ടോറിയ എംബോക്കോ കോകോ ഗൗഫിനെ അട്ടിമറിച്ചു. കനേഡിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റിനാണ് ടോപ് സീഡ് താരത്തെ കീഴടക്കിയത്. സ്‌കോര്‍ 6-1, 6-4
നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ ജേത്രിയായ ഗൗഫിനെ തോല്‍പ്പിക്കാന്‍ എംബോക്കയ്‌ക്ക് വേണ്ടിവന്നത് വെറും 62 മിനിറ്റ്. എംബോക്കോയുടെ യാത്ര ഇപ്പോഴല്ല തുടങ്ങിയത്. സീസണില്‍ ഡബ്ല്യുടിഎ റാങ്കിങ് 333ലായിരുന്നു. ഇപ്പോള്‍ എത്തിനില്‍ക്കുന്നത് 85-ാം സ്ഥാനത്ത്. നാളെ ക്വാര്‍ട്ടറില്‍ സ്‌പെയിനിന്റെ ജെസീക്ക ബൂസാസിനെ നേരിടും.