കൊച്ചി: ആറ് ദിവസം മാത്രം പ്രായമായ ചോരക്കുഞ്ഞിനെ സുഹൃത്തിനു വിറ്റ് മാതാപിതാക്കൾ. കുഞ്ഞുങ്ങൾ ഇല്ലാത്ത കടുങ്ങല്ലൂർ സ്വദേശിനിയായ അമ്പത്തിയഞ്ചുകാരിക്കാണ് കുഞ്ഞിനെ വിൽക്കാൻ ഇരുവരും ശ്രമിച്ചത്. എന്നാൽ പോലീസിന്റെ സമയോചിതമായ ഇടപെടലിൽ, കുഞ്ഞിനെ രക്ഷപ്പെടുത്തി കളമസേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ചയാണ് സംഭവം. മറ്റൊരു സോഴ്സിൽ നിന്നു കുഞ്ഞിനെ വിൽക്കാൻ ശ്രമിക്കുന്നുണ്ടെന്നു വിവരം ലഭിച്ച പോലീസ് മാതാപിതാക്കളെ പിടികൂടി വിശദമായി ചോദ്യം ചെയ്തതിലൂടെയാണ് കുഞ്ഞിനെ വിറ്റ വിവരം പുറത്തുവന്നത്. അതേസമയം കുഞ്ഞിന്റെ മാതാവിന്റെ പരിചയക്കാരിയായ കടുങ്ങല്ലൂർ സ്വദേശിനിക്കാണ് കുഞ്ഞിനെ […]