തിരുവനന്തപുരം: സിനിമ കോൺക്ലേവ് സമാപന ചടങ്ങിലെ വിവാദ പരാമർശത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ പോലീസിൽ പരാതി. സാമൂഹിക പ്രവർത്തകൻ ദിനു വെയിലാണ് മ്യൂസിയം സ്റ്റേഷനിൽ അടൂരിനെതിരെ പരാതി നൽകിയത്. അടൂരിന്റെ പരാമർശങ്ങൾ എസ്‌സി- എസ്ടി ആക്ട് പ്രകാരം കുറ്റകരമെന്നാണ് പരാതിയിൽ പറയുന്നത്. പോലീസിൽ കൂടാതെ എസ്‌സി – എസ്ടി കമ്മിഷനും ദിനു വെയിൽ പരാതി നൽകി. അതേസമയം പട്ടികജാതി വിഭാഗത്തിൽനിന്ന് സിനിമയെടുക്കാൻ വരുന്നവർക്ക് പരിശീലനം നൽകണമെന്നായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ വിവാദ പരാമർശം. ചലച്ചിത്ര കോർപറേഷൻ വെറുതെ പണം […]