റിയോ: ബസിനുള്ളിൽ മരിച്ച നിലയിൽ 20 വയസുകാരി. പരിശോധനയിൽ ശരീരത്തിൽ ഒട്ടിച്ച് വച്ച നിലയിൽ കണ്ടെത്തിയത് 26 ഐഫോണുകൾ. തെക്കൻ ബ്രസീലിലാണ് ദുരൂഹമായ സംഭവം. ബ്രസീലിലെ ഗ്വാരപ്പുവയിലൂടെ ബസിൽ സഞ്ചരിക്കുകയായിരുന്ന 20 കാരിയെയാണ് പരാന സംസ്ഥാനത്ത് വച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി അസ്വസ്ഥയാവുന്ന ലക്ഷണങ്ങൾ കണ്ട് ആളുകൾ സഹായത്തിനെത്തയപ്പോഴേയ്ക്കും 20 കാരി കുഴഞ്ഞ് വീഴുകയായിരുന്നു. ശ്വസിക്കാൻ ബുദ്ധിമുട്ടും പേശികൾ വലിഞ്ഞ് മുറുകയും പോലുള്ള ലക്ഷണങ്ങൾ കാണിച്ച യുവതിയെ സഹായിക്കാൻ ആരോഗ്യ പ്രവർത്തകർ ബസിനുള്ളിൽ എത്തിയെങ്കിലും ജീവൻ […]