പാലക്കാട്: അട്ടപ്പാടി ഗൂളിക്കടവ് ഫാത്തിമ മാതാ പള്ളിയില്‍ പെണ്‍വേഷത്തിൽ കയറിയ ആള്‍ പിടിയില്‍. വയനാട് സ്വദേശി റോമിയോയാണ് പിടിയിലായത്. ചുരിദാര്‍ ധരിച്ചാണ് ഇയാൾ പള്ളിക്കകത്ത് കയറിയത്. അഗളി പൊലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ കയ്യില്‍ ഫോണോ മറ്റ് തിരിച്ചറിയല്‍ രേഖകളോ ഇല്ല. മോഷണ ശ്രമമാണോ എന്ന് സംശയം ഉള്ളതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
The post അട്ടപ്പാടി ഫാത്തിമ മാതാ പള്ളിയില്‍ ചുരിദാര്‍ ധരിച്ച് കയറിയ ആൾ പിടിയില്‍ appeared first on Express Kerala.