മസ്കത്ത്: ഒമാനിലെ നാല് പ്രമുഖ ചരിത്ര സ്മാരകങ്ങൾ അറബ് ആർക്കിടെക്ചറൽ ആൻഡ് അർബൻ ഹെറിറ്റേജ് പട്ടികയിൽ ഇടംനേടി.
അറബ് ലീഗ് എജ്യുക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ മേൽനോട്ടത്തിൽ തയ്യാറാക്കുന്ന പട്ടികയാണിത്.

അൽ ഹമൂദ പള്ളി
ജഅലാൻ ബാനി ബു അലിയിലെ അൽ ഹമൂദ പള്ളി, സുഹാർ ഫോർട്ട്, നിസ്‍വ ഫോർട്ട്, നിസ്‍വലെ അൽ അഖർ ഗ്രാമത്തിലെ അൽ ഷവാദ്‌ന മോസ്ക് എന്നിവയാണ് പട്ടികയിൽ ഇടം നേടിയ ചരിത്ര സ്മാരകങ്ങൾ. ഒമാന്റെ സമ്പന്നമായ വാസ്തുവിദ്യയും സാംസ്കാരിക പൈതൃകവും സംരക്ഷിക്കാനുള്ള തുടർച്ചയായ ശ്രമങ്ങൾക്കുള്ള ഈ അംഗീകാരം കൂടിയാണ് ഈ നേട്ടം. അറബ് ലോകമെമ്പാടും സാംസ്കാരിക പ്രാധാന്യമുള്ള സ്ഥലങ്ങൾ രേഖപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും, പൈതൃക സംരക്ഷണത്തിലും പുനരുദ്ധാരണത്തിലും പ്രാദേശിക സഹകരണത്തെ പിന്തുണയ്ക്കുന്നതിനുമായി എ.എൽ.ഇ.സി.എസ്.ഒ ആണ് അറബ് വാസ്തുവിദ്യ, നഗര പൈതൃക പട്ടിക സ്ഥാപിച്ചത്.

സുഹാർ ഫോർട്ട്